Spread the love

കോട്ടയം: കുട്ടികളുടെ ലൈബ്രറി ആൻഡ് ജവഹർ ബാലഭവൻ അവധിക്കാല ക്ലാസ് സമാപനവും കുട്ടികളുടെ അരങ്ങേറ്റവും മേയ്28 ന് രാവിലെ 10 ന് നടക്കും.

video
play-sharp-fill

കലാരത്നം ആർട്ടിസ്റ്റ് സുജാതൻ ഉദ്ഘാടനം ചെയ്യും. കുട്ടികളുടെ ലൈബ്രറി ചെയർമാൻ എബ്രഹാം ഇട്ടി ച്ചെറിയ അദ്ധ്യക്ഷത വഹിക്കും.

ഗായിക ജൂവൽ മേരി റെജി ( ഫ്ലവേഴ്സ് ടോപ്പ് സിംഗർ ഫെയിം) മുഖ്യാതിഥിയാകും. കുട്ടികളുടെ ലൈബ്രറി എക്സികൂട്ടീവ് ഡയറക്ടർ വി. ജയകുമാർ, പബ്ലിക് ലൈബ്രറി സെക്രട്ടറി കെ.സി. വിജയകുമാർ , വൈസ് പ്രസിഡൻ്റ് അഡ്വ വി.ബി ബിനു കുട്ടികളുടെ ലൈബ്രറി മാനേജിംഗ് കമ്മിറ്റി അംഗങ്ങളായ ഫാ. എം.പി ജോർജ് കോർഎപ്പിസ്കോപ്പ ,റബേക്ക ബേബി ഐപ്പ് എന്നവർ പ്രസംഗിക്കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അവധിക്കാല ക്ലാസുകളിൽ പങ്കെടുത്ത കുട്ടികളുടെ അരങ്ങേറ്റം. മദ്യത്തിനും മയക്കുമരുന്നിനുമെതിരെ എക്സൈസ് വകുപ്പിൻ്റെ ബോധവത്ക്കരണ പരിപാടിയും തുടർന്നു നടക്കും.