play-sharp-fill
ഓടയിലെ വെള്ളത്തിനേക്കാൾ കഷ്ടം, കിണറിലെ വെള്ളം പാടകെട്ടി മലിനമായ രീതിയിൽ, കുടിക്കാൻ പോയിട്ട് തൊടാൻ പോലും ആരും അറയ്ക്കും ; പാമ്പാടി പാറാമറ്റത്ത് ഫാമിന്റെ മറവിൽ വൻതോതിൽ പാറമട കുളത്തിൽ അറവു മാലിന്യം തള്ളുന്നത് സമീപത്തെ കിണറുകളെയും  മലിനമാക്കുന്നു ; പരാതിയുമായി നാട്ടുകാർ

കോട്ടയം : വേനൽക്കാലത്ത് വെള്ളം കുടി മുട്ടി പാമ്പാടി ഗ്രാമപഞ്ചായത്തിലെ മൂന്ന്, നാല് വാർഡിലെ ജനങ്ങൾ, തെളിനീരുറവയുള്ള കിണറുകളൊക്കെയും ഇപ്പോൾ മലിനമായ് കുടിവെള്ളം കിട്ടാത്ത അവസ്ഥയാണ്

പാറാമറ്റത്ത്കാരുടെ ഈ ദുരിതത്തിന് കാരണം തൊട്ടടുത്ത പ്രവർത്തിക്കുന്ന ഫാംമും അവിടങ്ങളിലെ മാലിന്യവുമാണ്. അറവ് ഫാമിൽ നിന്നുള്ള മാലിന്യങ്ങൾ വൻതോതിലാണ് ഈ പ്രദേശത്തെ പാറമട കുളത്തിൽ കൊണ്ട് തള്ളുന്നത്.

ദിവസേന ചിക്കൻ വേസ്റ്റ് ഉൾപ്പടെ ടൺ കണക്കിന് മാലിന്യം തള്ളുന്നതുമൂലം പരിസരവാസികളുടെ കിണറുകൾ മലിനമാകുന്നതായി പരാതി ഉയരുകയാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ജല മലിനീകരണം പകർച്ചാ വ്യാധികൾ ഉണ്ടാക്കുവാനും സാധ്യതയുണ്ട്, മാലിന്യം തള്ളുന്നതുമൂലം പരിസരപ്രദേശത്തു ദുർഗന്ധം പതിവായിരിക്കുകയാണ്. കുടിവെള്ളത്തിനൊപ്പം ശുദ്ധമായ വായുപോലും ലഭിക്കാത്ത അവസ്ഥയിലാണ് പ്രദേശവാസികൾ.

അറവു മാലിന്യങ്ങൾ പാറമടക്കകത്തുനിന്നും തെരുവ് നായ്ക്കൾ കടിച്ചെടുത്തു സമീപ വീടുകളിൽ കൊണ്ട് ഇടുകയും ചെയ്യുന്നുണ്ട് , ഇവിടെ കൊച്ചു കുട്ടികൾക്ക് മുതൽ മുതിർന്നവർക്ക് വരെ ഗുരുതര ആരോഗ്യ പ്രശനങ്ങൾ ഉണ്ടാവുന്നതായാണ് നാട്ടുകാർ പറയുന്നത് , പ്രദേശവാസികൾ പലതവണ ആരോഗ്യ വകുപ്പിലും, മലിനീകരണ നിയന്ത്രണ ബോർഡിലും പരാതികൊടുത്തിട്ടും, യാതൊരു നടപടിയും ഉണ്ടായിട്ടില്ല.