video
play-sharp-fill
എന്തുചെയ്തിട്ടും മുടികൊഴിച്ചിലും താരനും മാറുന്നില്ലേ..? പേരയിലയിട്ട് തിളപ്പിച്ച വെള്ളംകൊണ്ട് മുടി കഴുകിനോക്കൂ.. അറിയാം ​ഗുണങ്ങൾ

എന്തുചെയ്തിട്ടും മുടികൊഴിച്ചിലും താരനും മാറുന്നില്ലേ..? പേരയിലയിട്ട് തിളപ്പിച്ച വെള്ളംകൊണ്ട് മുടി കഴുകിനോക്കൂ.. അറിയാം ​ഗുണങ്ങൾ

മുടികൊഴിച്ചിലും താരനുംകൊണ്ട് ബുദ്ധിമുട്ടുന്നുണ്ടോ? ധാതുക്കളും വിറ്റാമിനുകളും കൊണ്ട് സമ്പുഷ്ടമായ പേരയ്ക്ക മുടിയെ കരുത്തുള്ളതാക്കാൻ സഹായിക്കുന്നുവെന്ന് അറിയാമോ. ധാതുക്കളും വിറ്റാമിനുകളും കൊണ്ട് സമ്പുഷ്ടമായ പേരയ്ക്ക മുടിയെ കരുത്തുള്ളതാക്കാൻ സഹായിക്കുന്നു.

ആൻ്റിമൈക്രോബയൽ, ആൻറി-ഇൻഫ്ലമേറ്ററി, ആൻ്റിഓക്‌സിഡൻ്റുകൾ എന്നിവ അടങ്ങിയ പേരയ്ക്ക തലയോട്ടിയിലെ അണുബാധ തടയുകയും ചെയ്യും.

വിറ്റാമിനുകൾ ബി, സി എന്നിവയുടെ മുടിയുടെ ആരോഗ്യത്തിന് പ്രധാനമായ കൊളാജൻ്റെ പ്രവർത്തനം വർദ്ധിപ്പിക്കുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഫ്ലേവനോയ്ഡുകളും വിറ്റാമിൻ സി പോലുള്ള ആൻ്റിഓക്‌സിഡൻ്റുകളും അടങ്ങിയ പേരയ്ക്ക മുടിയ്ക്ക് തിളക്കം നൽകുന്നതിനും സഹായിക്കുന്നു.

പേരയിലയിൽ അടങ്ങിയിരിക്കുന്ന ഉയർന്ന വിറ്റാമിൻ സി തലയോട്ടിയിലെ കൊളാജൻ ഉൽപാദനം വർദ്ധിപ്പിക്കുന്നു. കൊളാജൻ ഉൽപ്പാദനം വർധിക്കുന്നത് മുടിയെ കൂടുതൽ കട്ടിയുള്ളതാക്കുകയും ചെയ്യും.

പേരയ്ക്കയില വെള്ളം തലയിലുള്ള അഴുക്കും താരനും നീക്കം ചെയ്യുകയും ചെയ്യുന്നു. ഇതിലെ വിറ്റാമിൻ ഇ മുടിയുടെ വളർച്ച വേ​ഗത്തിലാക്കുന്നു. കൂടാതെ ഇതിലെ വിറ്റാമിൻ സി വേരുകളെ ശക്തിപ്പെടുത്തുകയും മുടി പൊട്ടാനുള്ള സാധ്യത കുറയ്ക്കുകയും ചെയ്യുന്നു.

തലയോട്ടിയിലെ അണുബാധ തടയാൻ സഹായിക്കുന്ന ആൻ്റിഫംഗൽ, ആൻറി ബാക്ടീരിയൽ ഗുണങ്ങൾ പേരയിലയിൽ അടങ്ങിയിട്ടുണ്ട്.