വാറണ്ട് കേസുകളിൽ ഒളിവിൽ കഴിയുന്നവരെ പിടികൂടുന്നതിനായി സ്പെഷ്യൽ ഡ്രൈവ് നടത്തി ; 241 പേർ പോലീസിന്റെ പിടിയിൽ ; ജില്ലാ പോലീസ് മേധാവി കെ.കാർത്തിക്കിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന

വാറണ്ട് കേസുകളിൽ ഒളിവിൽ കഴിയുന്നവരെ പിടികൂടുന്നതിനായി സ്പെഷ്യൽ ഡ്രൈവ് നടത്തി ; 241 പേർ പോലീസിന്റെ പിടിയിൽ ; ജില്ലാ പോലീസ് മേധാവി കെ.കാർത്തിക്കിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന

സ്വന്തം ലേഖകൻ

കോട്ടയം: ജില്ലയിൽ വാറണ്ട് കേസിൽ ഒളിവിൽ കഴിഞ്ഞവരെ പിടികൂടുന്നതിനായി നടത്തിയ സ്പെഷ്യൽ ഡ്രൈവിൽ 45 പേർ പോലീസിന്റെ പിടിയിലായി. ചെറുതും വലുതുമായ വിവിധ കേസുകളിൽ പെട്ട് കോടതിയിൽ ഹാജരാകാതിരിക്കുകയും, കൂടാതെ കോടതിയിൽ നിന്നും ജാമ്യത്തിൽ ഇറങ്ങി ഒളിവിൽ പോകുന്നവരെ പിടികൂടുന്നതിനും വേണ്ടിയാണ് ജില്ലയിൽ സ്പെഷ്യൽ ഡ്രൈവ് നടത്തിയത്.

ജില്ലാ പോലീസ് മേധാവി കെ.കാർത്തിക്കിന്റെ നേതൃത്വത്തിൽ നടന്ന പരിശോധനയില്‍ 241 പേരെ പിടികൂടുകയും ഇവർക്കെതിരെ നിയമ നടപടി സ്വീകരിക്കുകയും ചെയ്തു. കൂടാതെ കോടതിയില്‍ ഹാജരാകാതെ ഒളിവില്‍ കഴിഞ്ഞിരുന്ന 45 പേരെ അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കുകയും ചെയ്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ജില്ലയിലെ വിവിധ ഡി.വൈ.എസ്.പി മാർ എസ്.എച്ച്. ഓ മാർ എന്നിവരെ ഉൾപ്പെടുത്തി ഇന്നലെ രാവിലെ മുതല്‍ രാത്രി വരെയായിരുന്നു പരിശോധന.