Spread the love

ടെഹ്റാൻ: പശ്ചിമേഷ്യൻ സംഘർഷത്തില്‍ വീണ്ടും തിരക്കിട്ട നയതന്ത്ര ചർച്ചകളുമായി തുർക്കിയും ഈജിപ്റ്റും മറ്റ് ഗള്‍ഫ് രാജ്യങ്ങളും.

video
play-sharp-fill

ഇറാനുമായി ഈ രാജ്യങ്ങളുടെ പ്രതിനിധികള്‍ വീണ്ടും സംസാരിച്ചു. ഇനി ആക്രമണമുണ്ടാകില്ലെന്ന ഉറപ്പ് അമേരിക്ക നല്‍കിയാല്‍ മാത്രം ഹോർമൂസ് തുറക്കുന്നതും ആണവ സമ്പുഷ്ടീകരണത്തില്‍ ചർച്ച നടത്തുന്നതും പരിഗണിക്കാമെന്നാണ് ഇറാന്റെ നിലപാട്.

അതിനിടെ ഇറാന്റെ പുതിയ നിർദേശങ്ങള്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാക്കളുമായി ട്രംപ് ചർച്ച ചെയ്തെന്ന് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കാരലൈൻ ലെവിറ്റ് പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

യുഎഇക്ക് നേരെ ഇറാൻ നടത്തിയ കടുത്ത ആക്രമണം പെട്ടെന്നുണ്ടായതല്ലെന്നും കൃത്യമായ ആസൂത്രണത്തോടെയാണെന്നും യുഎഇ പ്രസിഡൻ്റിന്റെ നയതന്ത്ര ഉപദേഷ്ടാവ് ഡോ. അൻവർ ഗർഗാഷ്.

പ്രതിസന്ധിക്കിടെ ജിസിസി മേഖലയുടെ യോജിപ്പ് സമീപകാലത്തെ താഴ്ന്ന നിലയിലേക്കെത്തിയതും അറബ് ലീഗ് പ്രതീക്ഷയ്ക്കൊത്ത് ഉയർന്നില്ലെന്നും അദ്ദേഹം തുറന്നു പറഞ്ഞു. മേഖലയില്‍ കാര്യമായ വഴിത്തിരിവാണ് ഈ ആക്രമണമെന്നും ഇനി രീതി മാറുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.