Spread the love

ഡൽഹി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ചരിത്രത്തില്‍ 9000 റണ്‍സ് തികയ്ക്കുന്ന ആദ്യ ബാറ്ററായി വിരാട് കോലി.

video
play-sharp-fill

തിങ്കളാഴ്ച ഡല്‍ഹിയിലെ അരുണ്‍ ജെയ്റ്റ്ലി സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെ ഒന്‍പത് വിക്കറ്റിന് റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു വിജയിച്ച മത്സരത്തിലാണ് കോലി ഈ അപൂര്‍വ്വ നേട്ടം സ്വന്തമാക്കിയത്.

മത്സരത്തിന് മുന്‍പ് 11 റണ്‍സ് കൂടി മതിയായിരുന്നു കോലിക്ക് ഈ നാഴികക്കല്ല് പിന്നിടാന്‍. ഡല്‍ഹി ഉയര്‍ത്തിയ 76 റണ്‍സ് പിന്തുടരുന്നതിനിടെ, പവര്‍പ്ലേയിലെ അവസാന പന്തില്‍ അക്‌സര്‍ പട്ടേലിനെ ലോങ് ഓഫിലേക്ക് തട്ടിയിട്ട് സിംഗിള്‍ എടുത്താണ് അദ്ദേഹം ചരിത്രത്തിലേക്ക് നടന്നുകയറിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇതോടെ റണ്‍വേട്ടക്കാരുടെ പട്ടികയില്‍ ഒന്നാം സ്ഥാനത്തുള്ള കോലി തന്റെ ആധിപത്യം ഉറപ്പിച്ചു. രണ്ടാമതുള്ള രോഹിത് ശര്‍മ്മ കോ്ലിയേക്കാള്‍ ഏകദേശം 1900 റണ്‍സ് പിന്നിലാണ്.

275 മത്സരങ്ങളില്‍ 9012 റണ്‍സാണ് കോലി നേടിയത്. ശരാശരി 40.05. സ്‌ട്രൈക്ക് റേറ്റ് 133.80. എട്ട് സെഞ്ചുറികളും 66 അര്‍ധ സെഞ്ചുറികളും കോലിയുടെ അക്കൗണ്ടിലുണ്ട്.

മത്സരത്തില്‍ ആര്‍സിബി ഒൻപത് വിക്കറ്റിന് ജയിച്ചിരുന്നു. ആദ്യം ബാറ്റ് ചെയ്ത ഡല്‍ഹി ക്യാപിറ്റല്‍സിനെ ജോഷ് ഹേസല്‍വുഡും ഭുവനേശ്വര്‍ കുമാറും ചേര്‍ന്ന് 16.3 ഓവറില്‍ വെറും 75 റണ്‍സിന് പുറത്താക്കി. ഹേസല്‍വുഡ് നാലും ഭുവനേശ്വര്‍ മൂന്നും വിക്കറ്റ് വീഴ്ത്തി.