play-sharp-fill
ദ്രോഹികളെ വച്ചുപൊറുപ്പിക്കരുത്, കണ്ണീരിന്റെ നിറം ചുവപ്പാണെന്ന് അവരെ അറിയിക്കണം, മുനമ്പത്ത് നടക്കുന്ന അധമം ചെറുക്കും, ലോക്സഭയിൽ വിഷയം സംസാരിക്കും; വഖഫ് അധിനിവേശത്തിനെതിരെ നിരാഹാര സമരപന്തലിലെത്തി ഐക്യദാർഢ്യം പ്രഖ്യാപിച്ച് കേന്ദ്രമന്ത്രി സുരേഷ് ​ഗോപി

ദ്രോഹികളെ വച്ചുപൊറുപ്പിക്കരുത്, കണ്ണീരിന്റെ നിറം ചുവപ്പാണെന്ന് അവരെ അറിയിക്കണം, മുനമ്പത്ത് നടക്കുന്ന അധമം ചെറുക്കും, ലോക്സഭയിൽ വിഷയം സംസാരിക്കും; വഖഫ് അധിനിവേശത്തിനെതിരെ നിരാഹാര സമരപന്തലിലെത്തി ഐക്യദാർഢ്യം പ്രഖ്യാപിച്ച് കേന്ദ്രമന്ത്രി സുരേഷ് ​ഗോപി

കൊച്ചി: വഖഫ് അധിനിവേശത്തിനെതിരെ കൊച്ചി മുനമ്പത്തെ സമരപന്തലിലെത്തി കേന്ദ്രമന്ത്രി സുരേഷ് ​ഗോപി. നിരാഹാര സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചാണ് കേന്ദ്രമന്ത്രിയെത്തിയത്.

മുനമ്പത്ത് നടക്കുന്ന അധമം ചെറുക്കുമെന്നും താനും കേന്ദ്ര സർക്കാരും ഒപ്പമുണ്ടാകുമെന്നും ഉറപ്പുനൽകി. നിങ്ങളുടെ വിഷമങ്ങൾക്ക് പരിഹാരം ഉണ്ടാകും. പുതിയ വാഗ്ദാനം ഒന്നും നൽകേണ്ടതില്ല. ലോക്സഭയിൽ വിഷയം സംസാരിക്കും. എത്ര പ്രമേയമാണ് കേരളം നിയമസഭയിൽ പാസാക്കിയത്. പൗരത്വ ഭേദഗതി ബില്ലിലടക്കം പ്രമേയം പാസാക്കി.

ലോക്സഭയിലും രാജ്യസഭയിലും ഇതു സംബന്ധിച്ച് കത്ത് നൽകും. മുനമ്പം മാത്രമല്ല രാജ്യത്തൊട്ടാകെ ഇത്തരത്തിൽ പിച്ചിച്ചീന്തപ്പെടുന്നവർക്കായാകണം ഈ സമരമെന്നും സുരേഷ് ​ഗോപി പറഞ്ഞു. നിങ്ങളുടെ വോട്ട് വാങ്ങി വിജയിച്ചു പോയവരെ പിടിച്ചു നിർത്തി രാജി വെപ്പിക്കണം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നിങ്ങളെ പോലെ ഉഴലുന്നവർക്കൊപ്പമാണ് മോദി സർക്കാർ. ഞാൻ ഇവിടേക്ക് സ്വയം വന്നതല്ല. ക്ഷണിച്ചത് അനുസരിച്ചാണ് വന്നത്. ക്ഷണിക്കാതെ വന്ന് മൈക്ക് എടുത്ത് വച്ച് ഐക്യദാർഡ്യം പ്രഖ്യാപിക്കുന്ന രാഷ്‌ട്രീയക്കാരനല്ല താനെന്നും കേന്ദ്രമന്ത്രി പറഞ്ഞു.

മുനമ്പത്തിന് വേണ്ടി എന്ന് പറഞ്ഞ് ഈ സമരത്തെ കുറച്ച് കാണരുത്. രാജ്യത്ത് സമാനരീതിയിൽ പിച്ചിച്ചീന്തപ്പെടുന്നവർക്ക് വേണ്ടിയാകണം സമരം. അധമ്മത്തിനെതിരെയാകണം സമരം. പുതിയ ജനാധിപത്യ രചനകൾ കുറിച്ചാൽ ഉറപ്പായിട്ടും അത് സംഭവിക്കും.

ഒരു ബോർഡിന്റെയും നാടാവില്ല ഇത്. ദേവസ്വം ബോർഡിന്റെയും നാടാവില്ല. ആ നിശ്ചയങ്ങളിലേക്ക് നിങ്ങൾ വരണം- കേന്ദ്രമന്ത്രി പറഞ്ഞു. ഒരു എംപി എന്ന നിലയ്‌ക്ക് മാത്രമാണ് ഇവിടെ വന്നു സംസാരിക്കുന്നത്. വിഷയം ലോക്സഭയിൽ ഉന്നയിക്കും. സംയുക്ത പാർലമെൻ്ററി കമ്മിറ്റി രൂപീകരിച്ച് പ്രശ്നം പരിഹരിക്കുമെന്നും സുരേഷ് ​ഗോപി ഉറപ്പുനൽകി.

ദ്രോഹികളെ വച്ചുപൊറുപ്പിക്കരുത്. ഒരു രാഷ്‌ട്രീയത്തിന്റെയും ചായ്വോടെയല്ല പറയുന്നതെന്നും അദ്ദേഹം പറഞ്ഞു. ഈ കണ്ണീരിന്റെ നിറം ചുവപ്പാണെന്ന് അവരെ അറിയിക്കണം. നിങ്ങൾക്കൊപ്പം നരേന്ദ്രമോദി സർക്കാരുണ്ടെന്നും സുരോഷ് ​ഗോപി ഉറപ്പുനൽകി.

ജനാധിപത്യത്തിലാണ് വിശ്വസിക്കുന്നതെങ്കിൽ പുനർചിന്തിനം വേണ്ടിവരും. പൗരത്വം ഭേദ​ഗതിയുടെ പേരിൽ കോലാഹലം സൃഷ്ടിച്ചവരാണ് ഇവിടെയുള്ളത്. പല നിയമങ്ങളും മണ്ണിന്റെയും ജനങ്ങളടെയും നല്ലതിനാണ്. നോർത്ത് ഇന്ത്യയിൽ പോയി കാർഷിക നിയമങ്ങൾ പിൻവലിച്ചത് തെറ്റായി പോയെന്ന് വാർത്താ സമ്മേളനം നടത്താമോയെന്ന് ഇന്നലെ ഒരു ട്രോളൻ ചോദിക്കുന്നത് കണ്ടു, സൗകര്യമില്ലെന്നേ പറയൂ.

അന്ന് അത് പിൻവലിച്ചപ്പോൾ തന്നെ നിലപാട് വ്യക്തമാക്കിയിരുന്നു. അതിൽ ഇപ്പോഴും ഉറച്ചുനിൽക്കുന്നു. രാഷ്‌ട്രീയത്തിൽ ബലക്കുറവ് സൃഷ്ടിക്കാനുള്ള അവസരത്തിനായാണ് എല്ലാവരും നോക്കി നിൽക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.