ക്ഷേത്രങ്ങളുടെയും ഗ്രാമീണരുടെയും കര്‍ഷകരുടെയും ഭൂമി തട്ടിയെടുത്തു, വഖഫ് ബോര്‍ഡിന് ഭൂമി തട്ടിയെടുക്കുന്നത് ശീലമായി മാറി, വഖഫ് നിയമം ഭേദഗതി ചെയ്യാനും ഘടനയില്‍ മാറ്റം വരുത്താനും സമയമായി; വഖഫ് നിയമ ഭേദഗതി ബില്‍ ബിജെപി സര്‍ക്കാര്‍ പാസാക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ
റാഞ്ചി: വഖഫ് നിയമ ഭേദഗതി ബില്‍ ബിജെപി സര്‍ക്കാര്‍ പാസാക്കുമെന്നും തങ്ങളെ തടയാന്‍ ആര്‍ക്കും കഴിയില്ലെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. വഖഫ് നിയമ ഭേദഗതി ചെയ്യാനും ബോര്‍ഡിന്റെ ഘടനയില്‍ മാറ്റം വരുത്താന്‍ സമയമായെന്നും അമിത് ഷാ പറഞ്ഞു.
കര്‍ണാടകയില്‍ ഖഫ് ബോര്‍ഡ് ഗ്രാമീണരുടെ സ്വത്തുക്കള്‍ വിഴുങ്ങുകയാണ്. ക്ഷേത്രങ്ങളുടെയും ഗ്രാമീണരുടെയും കര്‍ഷകരുടെയും ഭൂമി തട്ടിയെടുത്തു. വഖഫ് ബോര്‍ഡില്‍ മാറ്റങ്ങള്‍ വേണോ വേണ്ടയോ എന്ന് നിങ്ങള്‍ പറയൂ. ഭൂമി തട്ടിയെടുക്കുന്നത് വഖഫ് ബോര്‍ഡിന് ശീലമായി മാറിയെന്നും അമിത് ഷാ വ്യക്തമാക്കി.
ജാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറനും കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയും വഖഫ് ബോര്‍ഡിലെ പരിഷ്കാരങ്ങള്‍ എതിര്‍ക്കുകയാണെന്നും അദ്ദേഹം പരിഹസിച്ചു. ഹേമന്ത് സോറനും രാഹുല്‍ ഗാന്ധിയും വേണ്ട എന്നാണ് പറയുക. അവര്‍ അതിനെ എതിര്‍ക്കട്ടെ, വഖഫ് നിയമം ഭേദഗതിചെയ്യാനുള്ള ബില്‍ ബി.ജെ.പി പാസാക്കും.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഏകീകൃത സിവില്‍ കോഡ് നടപ്പാക്കുന്നത് തടയാനും ആര്‍ക്കും സാധിക്കില്ല. ഗോത്രവിഭാഗങ്ങളെ ഇതില്‍ നിന്ന് മാറ്റിനിറുത്തുമെന്നും അമിത് ഷാ ഉറപ്പുനല്‍കി.