Spread the love

കോഴിക്കോട്: കോഴിക്കോട് സ്ട്രോങ്ങ് റൂമിന്റെ ഭാഗമായ മെറ്റീരിയല്‍ റൂം തുറന്ന സംഭവത്തില്‍ പരാതി പരിഗണിക്കാൻ തെരഞ്ഞെടുപ്പ് കമ്മിഷന് നിർദ്ദേശം നല്‍കി ഹൈക്കോടതി.

video
play-sharp-fill

മൂന്ന് ദിവസത്തിനകം യുഡിഎഫ് പരാതി പരിഗണിച്ചു തീരുമാനം എടുക്കണം എന്ന് ഹൈക്കോടതി നിർദേശിച്ചു. സ്ട്രോങ്ങ് റൂം വിവാദത്തില്‍ റിട്ടേണിങ് ഓഫിസർക്കെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ട് കോഴിക്കോട് ഡിസിസി പ്രസിഡന്റും യുഡിഎഫ് സ്ഥാനാർഥിയുമായ പ്രവീണ്‍ കുമാർ ഹൈക്കോടതിയെ സമീപിച്ചിരുന്നു.

ഒരു ചട്ടങ്ങളും പാലിക്കാതെയാണ് റിട്ടേണിങ് ഓഫീസർ മെറ്റീരിയല്‍ റൂം തുറന്നത്. വോട്ടിംഗ് മെഷീനില്‍ കാണിക്കാനുള്ള ശ്രമം എന്ന് സംശയമുണ്ടെന്നും ശക്തമായ നടപടി വേണമെന്നുമായിരുന്നു ഹർജിയിലെ ആവശ്യം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ജെഡിടി ഇസ്ലാം കണ്‍വെൻഷൻ സെന്ററിലുള്ള മെറ്റീരിയല്‍ റൂമാണ് തുറക്കാൻ ശ്രമിച്ചത്. തെരഞ്ഞെടുപ്പ് കമ്മീഷനും കളക്ടർക്കും പരാതി ലഭിച്ചിട്ടും ഒന്നും ചെയ്തില്ല എന്നും ഹർജിയില്‍ പറഞ്ഞിരുന്നു.

കോഴിക്കോട് പേരാമ്പ്ര, കൊയിലാണ്ടി മണ്ഡലങ്ങള്‍ക്ക് പുറമെ കൂത്തുപറമ്പ്, നെന്മാറ മണ്ഡലങ്ങളിലും സ്ട്രോങ്ങ് റൂമുമായിട്ടുള്ള ആക്ഷേപങ്ങള്‍ യുഡിഎഫ് ഉന്നയിച്ചിരുന്നു. കോഴിക്കോട് യുഡിഎഫ് നേതൃത്വമാണ് ഹൈക്കോടതിയെ ആദ്യമായി സമീപിച്ചത്. കോഴിക്കോട് ജില്ലയിലെ 6 മണ്ഡലങ്ങളിലെ പോളിംഗ് മെഷീൻ ഉള്‍പ്പെടെ സൂക്ഷിക്കുന്ന ജെഡിടി ഹാളില്‍ അട്ടിമറി നീക്കങ്ങള്‍ ഉണ്ടായെന്നാണ് യുഡിഎഫിന്റെ ആരോപണം.