Spread the love

തിരുവനന്തപുരം: ഇന്ത്യൻ എക്സ്പ്രസില്‍ ചെന്നിത്തലയുടെ പരസ്യം നല്‍കിയതില്‍ കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി കെപിസിസി.

video
play-sharp-fill

ഡിസിസി ജനറല്‍ സെക്രട്ടറി എ പ്രിജിൻ ബാബുവിനാണ് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയത്. കടുത്ത അച്ചടക്ക ലംഘനമാണ് നടന്നതെന്നും ഫീച്ചർ നല്‍കിയതില്‍ വിശദീകരണം നല്‍കണമെന്നുമാണ് കെപിസിസി അറിയിച്ചിരിക്കുന്നത്.

കോണ്‍ഗ്രസ് പാർട്ടിയുടെ നിലപാടുകള്‍ക്കും നിർദ്ദേശത്തിനും വിരുദ്ധമായി ഇന്ത്യൻ എക്സ്പ്രസ് ദിനപത്രത്തില്‍ ഫോക്കസ് ഫീച്ചറായി മുഴുവൻ പേജ് പരസ്യം നല്‍കിയ തിരുവനന്തപുരം ഡിസിസി ജനറല്‍ സെക്രട്ടറി എ പ്രിജിൻ ബാബുവിൻ്റെ നടപടി കടുത്ത അച്ചടക്ക ലംഘനമായി വിലയിരുത്തി കെപിസിസി പ്രസിഡൻ്റ് സണ്ണി ജോസഫിൻ്റെ നിർദ്ദേശപ്രകാരം സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി നെയ്യാറ്റിൻകര സനലാണ് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തെരഞ്ഞെടുപ്പിന് ശേഷം മുഖ്യമന്ത്രിയെ നിശ്ചയിക്കുന്നതുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് നേതാക്കളും പ്രവർത്തകരും സംഘടനയ്ക്ക് പൊതുസമൂഹത്തില്‍ അവമതിപ്പുണ്ടാക്കുന്ന വിധം പത്ര, ദൃശ്യ, സാമൂഹ്യ മാധ്യമങ്ങള്‍ ഉള്‍പ്പെടെയുള്ള ഇടങ്ങളില്‍ പരസ്യ പ്രസ്താവനകള്‍ നടത്താൻ പാടില്ലെന്ന് എഐസിസിയും കെപിസിസിയും നിർദ്ദേശം നല്‍കിയിരുന്നു.

അതിന് വിരുദ്ധമായി പ്രവർത്തിച്ചതിനാലാണ് എ പ്രിജിൻ ബാബുവിന് കാരണം കാണിക്കല്‍ നോട്ടീസ് കെപിസിസി ഇപ്പോള്‍ നല്‍കിയിരിക്കുന്നത്. കാരണം കാണിക്കല്‍ നോട്ടീസ് ലഭിച്ച്‌ മൂന്നു ദിവസത്തിനകം കൃത്യമായ വിശദീകരണം കെപിസിസി നേതൃത്വത്തിന് നല്‍കാത്ത പക്ഷം തുടർ അച്ചടക്ക നടപടി സ്വീകരിക്കുമെന്നും കെപിസിസി അറിയിച്ചു.