play-sharp-fill
കോട്ടയത്ത് വോട്ടര്‍ പട്ടിക പുതുക്കൽ യജ്ഞം പുരോഗമിക്കുന്നു; വിവരങ്ങൾ തിരുത്താനും പേര് ചേർക്കാനും നവംബർ 30 വരെ അവസരം

കോട്ടയത്ത് വോട്ടര്‍ പട്ടിക പുതുക്കൽ യജ്ഞം പുരോഗമിക്കുന്നു; വിവരങ്ങൾ തിരുത്താനും പേര് ചേർക്കാനും നവംബർ 30 വരെ അവസരം

സ്വന്തം ലേഖകൻ

കോട്ടയം: പുതിയ വോട്ടര്‍ ആയി രജിസ്റ്റർ ചെയ്യുന്നതിനും പട്ടികയിലെ വിവരങ്ങള്‍ തിരുത്തുന്നതിനുമായി സംസ്ഥാന ഇലക്ഷന്‍ കമ്മീഷന്റെ പ്രത്യേക സംക്ഷിപ്ത വോട്ടര്‍ പട്ടിക പുതുക്കല്‍ യജ്ഞം കോട്ടയം ജില്ലയില്‍ പുരോഗമിക്കുന്നു.

2022 ജനുവരി ഒന്നിന് 18 വയസ്സോ അതിന് മുകളിലോ പ്രായമെത്തുന്നവര്‍ക്ക് പുതിയ വോട്ടറായി രജിസ്റ്റര്‍ ചെയ്യാവുന്നതാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അടുത്തിടെ താമസം മാറിയവരാണെങ്കില്‍ മേല്‍വിലാസം മാറ്റുവാനും, വോട്ടര്‍ തിരിച്ചറിയല്‍ കാര്‍ഡില്‍ തെറ്റുണ്ടെങ്കില്‍ വിവരങ്ങള്‍ തിരുത്തുവാനും ഈ മാസം 30 വരെ സാധിക്കുന്നതാണ്.

ഇതിനായി വോട്ടര്‍ ഹെല്‍പ് ലൈന്‍ മൊബൈല്‍ ആപ്പ്, www.nvsp.in, www.voterportal.eci.gov.in, വോട്ടർ ഹെൽപ്പ് ലൈൻ നമ്പർ ( 1950 ) എന്നിവ സജ്ജമാക്കിയിട്ടുണ്ട്.

വോട്ടര്‍ ഫെസിലിറ്റേഷന്‍ സെൻ്റര്‍ , ബി.എല്‍.ഒ മാർ എന്നിവരേയും സേവനങ്ങള്‍ക്കായി ബന്ധപ്പെടാവുന്നതാണ്.