ഡോറമോന്‍ കാര്‍ട്ടൂണിന് ശബ്ദം നല്കിയ നടി നൊബുമയോ ഒയാമ അന്തരിച്ചു
സ്വന്തം ലേഖകൻ
ടോക്യോ: ജപ്പാനിലെ ഡോറമോന്‍ കാര്‍ട്ടൂണിന് ശബ്ദം നല്കിയ നൊബുമയോ ഒയാമ അന്തരിച്ചു. 90 വയസായിരുന്നു. 1979 മുതല്‍ 2005 വരെ 26 വര്‍ഷം നീണ്ടു നിന്ന ആനിമേഷന്‍ പരമ്പരയിലെ ടൈറ്റില്‍ കഥാപാത്രമാണ് ഡോറെമോന്. ഡംഗന്റോണ്‍പ എന്ന പ്രശസ്ത വിഡിയോ ഗെയിം സീരീസിലെ വില്ലന്‍ കഥാപാത്രമായ മോണോകുമയ്ക്ക് ശബ്ദം നല്കിയതും നൊബുമയോ ഒയാമയാണ്. ഈ രണ്ട് കഥാപാത്രങ്ങളാണ് നടിയെന്നതിനേക്കാളും നൊബുമയോയെ പ്രശസ്തയാക്കിയത്.
അലസനായ സ്കൂള്‍ വിദ്യാര്‍ഥിയെ ദൈനംദിന ജീവിതത്തിലെ വ്യത്യസ്ത പരീക്ഷണങ്ങള്‍ മറികടക്കാന്‍ സഹായിക്കുന്ന പൂച്ചയായ കാര്‍ട്ടൂണ്‍ കഥാപാത്രമാണ് ഡോറെമോന്. ഫ്യൂജിക്കോ എഫ് ഫ്യൂജിയോ എന്ന കലാകാരനാണ് ഈ കഥാപാത്രത്തിന്റെ ശില്പി. 1969ല്‍ തുടങ്ങിയ ഈ പരമ്പര ഏഷ്യന്‍ രാജ്യങ്ങളിലേക്കും എത്തി. തര്‍ജമ ചെയ്ത് വിവിധ ഭാഷകളിലായി ഡോറമോന്‍ പ്രശ്സ്തി നേടി.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഏറ്റവും ദൈര്‍ഘ്യമുള്ള ജാപ്പനീസ് അനിമേഷന്‍ സീരീസുകളിലൊന്നാണ് ഡോറമോന്‍. നടിയും തിരക്കഥാകൃത്തും ഗായികയും കൂടിയായിരുന്നു നൊബുമയോ ഒയാമ.