play-sharp-fill
വിഴിഞ്ഞം തുറമുഖം മേയ് 31നു കമ്മിഷൻ ചെയ്യുമെന്നു മന്ത്രി വി.എൻ.വാസവൻ; പ്രവർത്തനം ഡിസംബറിൽ

വിഴിഞ്ഞം തുറമുഖം മേയ് 31നു കമ്മിഷൻ ചെയ്യുമെന്നു മന്ത്രി വി.എൻ.വാസവൻ; പ്രവർത്തനം ഡിസംബറിൽ

സ്വന്തം ലേഖകൻ

തിരുവനന്തപുരം : വിഴിഞ്ഞം തുറമുഖം മേയ് 31നു കമ്മിഷൻ ചെയ്യുമെന്നു മന്ത്രി വി.എൻ.വാസവൻ. ഡിസംബറിൽ പ്രവർത്തനം തുടങ്ങുമെന്നും പാക്കേജിന്റെ കാര്യത്തിലുള്ള തർക്കങ്ങളെല്ലാം പരിഹരിക്കുമെന്നും വിഴിഞ്ഞത്തെത്തിയ വാസവൻ പറഞ്ഞു.

‘‘നേരത്തെ നിശ്ചയിച്ച സമയത്തു തന്നെ കമ്മിഷൻ ചെയ്യാൻ കഴിയുമെന്ന പ്രതീക്ഷയിലാണു പ്രവർത്തനങ്ങള്‍ നീങ്ങുന്നത്. വിഴിഞ്ഞം തുറമുഖം സാക്ഷാത്കരിക്കപ്പെട്ടു കഴിയുമ്പോൾ ഇന്ത്യയിലെ നമ്പർ വൺ തുറമുഖമായി മാറും’’–വാസവൻ പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഫണ്ടിന്റെ പ്രശ്നമുണ്ടായാൽ സഹകരണ വകുപ്പിൽ നിന്നും തുക ഉറപ്പാക്കുമെന്നും ഗൾഫിൽനിന്നും കേരളത്തിലേക്കുള്ള കപ്പലെന്ന സ്വപ്നം യാഥാർഥ്യമാക്കാൻ ശ്രമിക്കുമെന്നും തുറമുഖ വകുപ്പിന്റെ കൂടെ ചുമതല ഏറ്റെടുത്തതിനു പിന്നാലെ വാസവൻ വ്യക്തമാക്കിയിരുന്നു.