play-sharp-fill
വിഴിഞ്ഞത്തെ കിണറ്റിലെ രക്ഷാപ്രവര്‍ത്തനം മൂന്നാം ദിവസത്തിലേക്ക്; മഹാരാജിനെ കണ്ടെത്തി; നീക്കാനുള്ളത് രണ്ടടി മണ്ണ് മാത്രം; സ്ഥലത്ത് ദേശീയ ദുരന്തനിവാരണ സേനയും

വിഴിഞ്ഞത്തെ കിണറ്റിലെ രക്ഷാപ്രവര്‍ത്തനം മൂന്നാം ദിവസത്തിലേക്ക്; മഹാരാജിനെ കണ്ടെത്തി; നീക്കാനുള്ളത് രണ്ടടി മണ്ണ് മാത്രം; സ്ഥലത്ത് ദേശീയ ദുരന്തനിവാരണ സേനയും

സ്വന്തം ലേഖിക

വിഴിഞ്ഞം: തലസ്ഥാനത്ത് വിഴിഞ്ഞം മുക്കോലയില്‍ കിണറില്‍ കോണ്‍ക്രീറ്റ് റിംഗ് സ്ഥാപിക്കുന്നതിനിടെ കുടുങ്ങിപ്പോയ തമിഴ്‌നാട് സ്വദേശിയായ തൊഴിലാളി മഹാരാജനെ(55) കണ്ടതായി വിവരം.

രക്ഷാപ്രവര്‍ത്തന ദൗത്യത്തിലേര്‍പ്പെട്ട തൊഴിലാളികളാണ് മഹാരാജനെയും കിണറ്റിലെ മോട്ടോറും കണ്ടെത്തിയതായി അറിയിച്ചത്. രണ്ടടി മണ്ണ് കൂടി നീക്കിയാല്‍ മഹാരാജനെ പുറത്തെത്തിക്കാൻ സാധിക്കുമെന്നാണ് വിവരം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ശനിയാഴ്‌ച രാവിലെ ഒൻപത് മണിയോടെയാണ് മഹാരാജന് മേല്‍ കിണറ്റിലെ മണ്ണിടിഞ്ഞുവീണത്. തുടര്‍ന്ന് രക്ഷിക്കാനുള്ള ശ്രമം പൊലീസും ഫയര്‍ഫോഴ്‌സും നാട്ടുകാരും ചേര്‍ന്ന് ആരംഭിച്ചു.

ഇത്തരം ദൗത്യം വിജയകരമായി നടത്തിയിട്ടുള്ള കൊല്ലം പൂയപ്പള്ളിയിലെ അതിവിദഗ്ദ്ധരായ തൊഴിലാളികളെയും ഇന്നലെ സ്ഥലത്തെത്തിച്ചിരുന്നു.
ഇന്ന് ദേശീയ ദുരന്തനിവാരണ സേനയുടെ സഹായവും സ്ഥലത്ത് ലഭ്യമാക്കി.

ആലപ്പുഴയില്‍ നിന്നുള്ള 26അംഗ സംഘമാണ് രക്ഷാപ്രവര്‍ത്തനത്തിനെത്തിയത്. 90 അടി താഴ്‌ചയുള്ള കിണറില്‍ ഭൂരിഭാഗം പ്രദേശത്തും അടിഞ്ഞുകൂടിയ മണ്ണ് നീക്കി. രക്ഷാപ്രവര്‍ത്തനത്തിനിടെ ഇന്നലെയും മണ്ണിടിഞ്ഞുവീണത് ഏറെ പ്രയാസമാണ് സൃഷ്‌ടിച്ചത്. മഹാരാജന്റെ ശരീരത്തില്‍ 15 അടിയോളം പൊക്കത്തില്‍ മണ്ണിടിഞ്ഞ് വീണാണ് അപകടമുണ്ടായത്.

ഒപ്പം കിണറിന്റെ റിംഗുകളും പൊട്ടി ദേഹത്ത് വീണു. 16ഓളം റിംഗുകളുടെ അവശിഷ്‌ടവും മണ്ണും പുറത്തെത്തിച്ചു. കിണറ്റില്‍ ശക്തമായ ഊറ്റുള്ളതും രക്ഷാപ്രവര്‍ത്തനത്തെ ബാധിച്ചിരുന്നു.