play-sharp-fill
വിഴിഞ്ഞം സമരം ശക്തമാക്കി മത്സ്യത്തൊഴിലാളികള്‍; തിരുവനന്തപുരത്ത്  ആറ് കേന്ദ്രങ്ങളില്‍ റോഡ് ഉപരോധം

വിഴിഞ്ഞം സമരം ശക്തമാക്കി മത്സ്യത്തൊഴിലാളികള്‍; തിരുവനന്തപുരത്ത് ആറ് കേന്ദ്രങ്ങളില്‍ റോഡ് ഉപരോധം

സ്വന്തം ലേഖിക

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ നിര്‍മ്മാണത്തിനെതിരായ സമരം ശക്തമാക്കുന്നതിന്‍റെ ഭാഗമായി ലത്തീന്‍ അതിരൂപതയുടെ നേതൃത്വത്തില്‍ റോഡ് ഉപരോധിച്ചു.


ആറ് കേന്ദ്രങ്ങളിലാണ് റോഡ് ഉപരോധിക്കുന്നത്. വള്ളങ്ങളും വലകളും ഉള്‍പ്പെടെയാണ് മത്സ്യത്തൊഴിലാളികള്‍ സമരത്തിനെത്തിയിരിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ആറ്റിങ്ങല്‍, പൂവാര്‍, ഉച്ചക്കട , ചാക്ക, തിരുവല്ലം, സ്റ്റേഷന്‍ കടവ്, എന്നിവിടങ്ങളിലാണ് ഉപരോധിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. പ്രധാനപ്പെട്ട ഏഴ് ആവശ്യങ്ങളാണ് മത്സ്യത്തൊഴിലാളികള്‍ സര്‍ക്കാരിന് മുന്നില്‍ വെച്ചിരിക്കുന്നത്. ഇതില്‍ ഒരെണ്ണം പോലും പരിഹരിക്കാന്‍ സര്‍ക്കാരിന് കഴിഞ്ഞിട്ടില്ലെന്ന് സമരക്കാര്‍ ആരോപിക്കുന്നു.

വിഴിഞ്ഞത്തും മുല്ലൂരിലുമുള്ള ഉപരോധ സമരത്തിന് ജില്ലാ കളക്ടര്‍ നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. പ്രദേശത്ത് മുദ്രാവാക്യം വിളിയും നിരോധിച്ചിട്ടുണ്ട്. അതിരൂപതയുടെ സമരവും ഇതിനെതിരായ ജനകീയ കൂട്ടായ്മയുടെ പ്രതിഷേധവും സ്ഥലത്ത് ക്രമസമാധാന പ്രശ്‌നങ്ങള്‍ക്ക് കാരണമാകും എന്നത് കണക്കിലെടുത്താണ് നിരോധനമെന്നും ഉത്തരവില്‍ പറയുന്നു.