വിഴിഞ്ഞത്ത് കൈവിട്ട പ്രതിഷേധം; നഷ്ടം 200 കോടി; നഷ്ടപരിഹാരം ലത്തീന്‍ അതിരൂപതയില്‍ നിന്ന് ഈടാക്കാനൊരുങ്ങി സംസ്ഥാന സർക്കാർ; നിലപാട് ഉടനെ ഹൈക്കോടതിയെ അറിയിക്കും
സ്വന്തം ലേഖിക
തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ സമരത്തില്‍ നിര്‍ണായക നിലപാടുമായി സംസ്ഥാന സര്‍ക്കാര്‍.
സമരത്തിനിടെ ഉണ്ടായ നഷ്ടം ലത്തീന്‍ അതിരൂപതയില്‍ നിന്ന് തന്നെ ഈടാക്കാനാണ് സര്‍ക്കാരിന്റെ തീരുമാനം. ഈ നിലപാട് ഹൈക്കോടതിയെ അറിയിക്കും.
Whatsapp Group 1 | Whatsapp Group 2 |Telegram Group
200 കോടിക്ക് മുകളിലാണ് ആകെയുണ്ടായ നഷ്ടം.
അതേസമയം,വിഴിഞ്ഞം തുറമുഖ സമരം തുടരണം എന്നാഹ്വാനം ചെയ്ത് തിരുവനന്തപുരം ലത്തീന്‍ അതിരൂപതയ്ക്ക് കീഴിലെ പള്ളികളില്‍ ഇന്നും സര്‍ക്കുലര്‍ വായിക്കും.
സമരസമിതി ഉന്നയിക്കുന്ന ആവശ്യങ്ങളില്‍ ഒന്നില്‍ പോലും സര്‍ക്കാര്‍ ന്യായമായ പരിഹാരം കണ്ടിട്ടില്ല എന്ന് സര്‍ക്കുലറില്‍ കുറ്റപ്പെടുത്തുന്നുണ്ട്. ഓഖി വര്‍ഷികമായ 29ന് വീടുകളില്‍ മെഴുകുതിരി കത്തിക്കണം എന്നും വിഴിഞ്ഞം തുറമുഖ കവാടത്തിലെ സമരപ്പന്തലിലെ അനുസ്മരണ ചടങ്ങില്‍ പങ്കെടുക്കണം എന്നും സര്‍ക്കുലറില്‍ ആഹ്വാനം ഉണ്ട്.
തുറമുഖ കവാടത്തിലെ സമരപ്പന്തലിലെ ഡിസംബര്‍ 11 വരെയുള്ള സമരക്രമവും സര്‍ക്കുലറില്‍ വ്യക്തമാക്കും. ഇത് ഏഴാം തവണയാണ് വിഴിഞ്ഞം സമരത്തോട് അനുബന്ധിച്ച് പള്ളികളില്‍ സര്‍ക്കുലര്‍ വായിക്കുന്നത്. ഉപരോധ സമരം ഇന്ന് 104ആം ദിനമാണ്.
ഇന്നലെ തുറമുഖ നിര്‍മാണം പുനരാരംഭിക്കാനുള്ള അദാനി ഗ്രൂപ്പിന്റെ ശ്രമത്തെ സമരാനുകൂലികള്‍ തടഞ്ഞതോടെ വിഴിഞ്ഞം യുദ്ധക്കളമായിരുന്നു. പദ്ധതിയെ അനുകൂലിക്കുന്നവരും എതിര്‍ക്കുന്നവരും ചേരിതിരിഞ്ഞ് ഏറ്റുമുട്ടുകയായിരുന്നു. പ്രദേശത്ത് ശക്തമായ കല്ലേറും നടന്നു.