play-sharp-fill
വിവാഹ വാഗ്ദാനം നല്‍കി അമേരിക്കന്‍ വയോധികയെ ബലാത്സംഗം ചെയ്തു; യുവാവ് അറസ്റ്റില്‍

വിവാഹ വാഗ്ദാനം നല്‍കി അമേരിക്കന്‍ വയോധികയെ ബലാത്സംഗം ചെയ്തു; യുവാവ് അറസ്റ്റില്‍

സ്വന്തം ലേഖകൻ

ന്യൂഡല്‍ഹി: വിവാഹ വാഗ്ദാനം നല്‍കി 62 കാരിയായ അമേരിക്കന്‍ വനിതയെ ബലാത്സംഗം ചെയ്ത കേസില്‍ യുവാവ് അറസ്റ്റില്‍.

ആഗ്ര സ്വദേശിയായ ഗഗന്‍ദീപ് (32) എന്നയാളെയാണ് ഡല്‍ഹി പൊലീസ് അറസ്റ്റ് ചെയ്തത്. പ്രതിക്ക് ആഗ്രയില്‍ ഹോംസ്റ്റേയുണ്ട്. 2017ല്‍ ഇന്ത്യയിലെത്തിയ താന്‍ ഗഗന്‍ദീപിന്റെ ഹോംസ്റ്റേയില്‍ താമസിച്ചുവെന്നാണ് അമേരിക്കന്‍ വനിതയുടെ പരാതിയില്‍ പറയുന്നത്. പിന്നീട് ഇവര്‍ സുഹൃത്തുക്കളാകുകയും ഒടുവില്‍ അടുപ്പത്തിലാകുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഗഗന്‍ദീപിനെ കാണാന്‍ അമേരിക്കന്‍ വനിത പല തവണ ഇന്ത്യയിലെത്തി. ഇന്ത്യ സന്ദര്‍ശിക്കുന്ന സമയത്തെല്ലാം വിവാഹം ചെയ്യാമെന്ന് പറഞ്ഞ് ശാരീരികമായി ദുരുപയോഗം ചെയ്‌തെന്നും പരാതിയിലുണ്ട്. പരാതിക്കാരിയെ അമൃത്സറിലേക്കും മറ്റ് സ്ഥലങ്ങളിലേക്കും കൊണ്ടുപോയി പീഡിപ്പിച്ചെന്നും എന്നാല്‍ ചതിക്കുകയാണെന്ന് പിന്നീടാണ് മനസിലായെന്നും പൊലീസ് പറയുന്നു.

മെയ് നാലിന് വിവേക് വിഹാര്‍ പൊലീസ് സ്‌റ്റേഷനില്‍ ബലാത്സംഗമടക്കമുള്ള വകുപ്പുകള്‍ ചുമത്തി കേസ് രജിസ്റ്റര്‍ ചെ്യതത്. അന്വേഷണത്തിന്റെ അടിസ്ഥാനത്തില്‍ പ്രതി ഗഗന്‍ദീപിനെ ആഗ്രയില്‍ നിന്ന് മെയ് 6 നാണ് അറസ്റ്റ് ചെയ്തത്.

Tags :