വിതുരയില്‍ ഭാര്യാപിതാവിനെ കുത്തിക്കൊലപ്പെടുത്തിയ സംഭവം; പ്രതി കുറ്റക്കാരനെന്ന് കോടതി; ശിക്ഷാവിധി നാളെ
സ്വന്തം ലേഖകൻ
തിരുവനന്തപുരം: വിതുരയില്‍ ഭാര്യാപിതാവ് സുന്ദരനെ കുത്തിക്കൊലപ്പെടുത്തിയ കേസില്‍ പ്രതി കുറ്റക്കാരനെന്ന് കോടതി.
സുന്ദരന്റെ മകളുടെ ഭര്‍ത്താവും ചുള്ളിമാനൂര്‍ സ്വദേശിയുമായ രാകേഷിനെയാണ് തിരുവനന്തപുരം ആറാം അഡീഷണല്‍ കോടതി കുറ്റക്കാരനെന്ന് കണ്ടെത്തിയത്. 2017 നവംബറിലായിരുന്നു കേസിനാസ്പദമായ സംഭവം.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
വിവാഹശേഷം ഭാര്യയുടെ വീട്ടിലായിരുന്നു രാകേഷ് താമസം. രാകേഷിന് ഉച്ചഭക്ഷണം കൊടുക്കാന്‍ വൈകിയതിന് മകളെ കയ്യേറ്റം ചെയ്തത് തടയാന്‍ ശ്രമിച്ചപ്പോഴാണ് സുന്ദരന്‍ കുത്തേറ്റത്. ശിക്ഷ നാളെ വിധിക്കും.
Third Eye News Live
0