വിഷു ആഘോഷം: രാത്രി പത്ത് മുതല്‍ രാവിലെ ആറ് വരെ പടക്കം പൊട്ടിക്കുന്നതിന് നിയന്ത്രണം; നിര്‍ദ്ദേശം ലംഘിക്കുന്നവര്‍ക്കെതിരെ ശക്തമായ നിയമ നടപടി

വിഷു ആഘോഷം: രാത്രി പത്ത് മുതല്‍ രാവിലെ ആറ് വരെ പടക്കം പൊട്ടിക്കുന്നതിന് നിയന്ത്രണം; നിര്‍ദ്ദേശം ലംഘിക്കുന്നവര്‍ക്കെതിരെ ശക്തമായ നിയമ നടപടി

സ്വന്തം ലേഖിക

കൊച്ചി: വിഷു ആഘോഷങ്ങളുടെ ഭാഗമായി കൊച്ചിയില്‍ പടക്കങ്ങള്‍ പൊട്ടിക്കുന്നതിന് നിയന്ത്രണം.

രാത്രി 10 മുതല്‍ രാവിലെ 6 വരെ പടക്കം പടക്കങ്ങള്‍ പൊട്ടിക്കരുതെന്നാണ് പൊലീസ് ആവശ്യപ്പെട്ടിരിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നിര്‍ദ്ദേശം ലംഘിക്കുന്നവര്‍ക്ക് എതിരെ ശക്തമായ നിയമ നടപടികള്‍ സ്വീകരിക്കുമെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ വ്യക്തമാക്കി.

വായുമലിനീകരണം നിയന്ത്രിക്കുന്നതിന്റെ ഭാഗമായാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്. സമീപ കാലത്ത് ബ്രഹ്മപുരത്ത് തീപിടിത്തം ഉണ്ടായതിനെ തുടര്‍ന്ന് ദിവസങ്ങളോളം കൊച്ചി നഗര മേഖലയില്‍ വിഷപ്പുക മൂലം ജനം ബുദ്ധിമുട്ടിലായിരുന്നു. വിഷുവിന് വീടുകളില്‍ പടക്കം പൊട്ടിക്കുന്നത് പതിവായതിനാലാണ് ഈ നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്.

ഭൂരിഭാഗം വീടുകളിലും പടക്കം പൊട്ടിക്കുന്നതിനാല്‍ ഇതിലൂടെയുള്ള പുക ഏറെ നേരം അന്തരീക്ഷത്തില്‍ തങ്ങിനില്‍ക്കാന്‍ സാധ്യതയുള്ളതിനാലാണ് രാത്രി വൈകിയുള്ള പടക്കം പൊട്ടിക്കല്‍ നിയന്ത്രിക്കാന്‍ കൊച്ചി സിറ്റി പൊലീസ് തീരുമാനിച്ചത്.