മനസ്സ് തുറന്ന് വിരാട് കോഹ്‌ലി : ഐസിസി ഏകദിന ലോകകപ്പിൽ ന്യൂസിലാൻഡിനോട് തോറ്റതിൽ സന്തോഷം; പ്രതികാരം ചെയ്യണമെന്നില്ല ന്യൂസിലാൻഡ് താരങ്ങൾ ഹൃദ്യമായ സ്വഭാവത്തിന് ഉടമകൾ

മനസ്സ് തുറന്ന് വിരാട് കോഹ്‌ലി : ഐസിസി ഏകദിന ലോകകപ്പിൽ ന്യൂസിലാൻഡിനോട് തോറ്റതിൽ സന്തോഷം; പ്രതികാരം ചെയ്യണമെന്നില്ല ന്യൂസിലാൻഡ് താരങ്ങൾ ഹൃദ്യമായ സ്വഭാവത്തിന് ഉടമകൾ

 

 

സ്വന്തം ലേഖകൻ

ഓക്ക്ലാൻഡ്: ഐസിസി ഏകദിന ലോകകപ്പിൽ ന്യൂസിലാൻഡിനോട് സെമി ഫൈനലിലേറ്റ പരാജയത്തെക്കുറിച്ച് മനസ്സ് തുറന്ന് ഇന്ത്യൻ നായകൻ വിരാട് കോലി. ലോകകപ്പ് സെമിയിലേറ്റ തോൽവിക്കു പ്രതികാരം ചെയ്യുകയെന്ന ലക്ഷ്യമൊന്നും 20-20 പരമ്പരയിൽ ഇന്ത്യക്കില്ലെന്നും കണക്കു തീർക്കുകയെന്നതിനെ കുറിച്ചൊന്നും ഞങ്ങൾ ആലോചിക്കുന്നില്ല. ന്യൂസിലാൻഡ് താരങ്ങൾ ഹൃദ്യമായ സ്വഭാവത്തിന് ഉടമകളാണ്. കളിക്കളത്തിൽ മികച്ച പോരാട്ടം കാഴ്ചവയ്ക്കുകയെന്നതു മാത്രമേ 20-20 പരമ്പരയിൽ ഇന്ത്യ ലക്ഷ്യമിടുന്നുള്ളൂവെന്നും കോഹ്‌ലി പറഞ്ഞു.

അന്താരാഷ്ട്ര ക്രിക്കറ്റിൽ മറ്റു ടീമുകൾക്കു മാതൃകയാവുന്ന ടീമുകളിലൊന്നാണ് ന്യൂസിലാൻഡ്. കഴിഞ്ഞ ലോകകപ്പിൽ തങ്ങളെ പരാജയപ്പെടുത്തി ന്യൂസിലാൻഡ് ഫൈനലിൽ കടന്നപ്പോൾ സന്തോഷമാണ് തോന്നിയത്. ഒരു മൽസരത്തിൽ പരാജയപ്പെടുമ്പോൾ അതിനെ കൂടുതൽ വലിയ രീതിയിൽ വിലയിരുത്താൻ ശ്രമിക്കണം. അപ്പോൾ പക പോക്കലിനെക്കുറിച്ചൊന്നും മനസ്സിലുണ്ടാവില്ലെന്നും കോഹ്‌ലി കൂട്ടിച്ചേർത്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ന്യൂസിലാൻഡിനെതിരേ വെള്ളിയാഴ്ച നടക്കാനിരിക്കുന്ന ആദ്യ 20-20യ്ക്കു മുന്നോടിയായി സംസാരിക്കുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ ലോകകപ്പിന്റെ പ്രാഥമിക റൗണ്ടിൽ ഒരു മൽസരം പോലും തോൽക്കാതെ മുന്നേറിയ ഇന്ത്യ സെമിയിൽ ന്യൂസിലാൻഡിനോടു പരാജയപ്പെടുവായിരുന്നു.