ഒറ്റ പ്രസവത്തിൽ 17 കുട്ടികൾ ; സോഷ്യൽ മീഡിയയിൽ വൈറലായ ചിത്രത്തിന്റെ നിജസ്ഥിതി

ഒറ്റ പ്രസവത്തിൽ 17 കുട്ടികൾ ; സോഷ്യൽ മീഡിയയിൽ വൈറലായ ചിത്രത്തിന്റെ നിജസ്ഥിതി

സ്വന്തംലേഖകൻ

കോട്ടയം : ഒറ്റ പ്രസവത്തിൽ തന്നെ പതിനേഴ് കുട്ടികൾക്ക് ജൻമം കൊടുത്ത സ്ത്രീയെന്ന പേരിൽ ഒരു ഗർഭിണിയുടെയും കുട്ടികളുടെയും ചിത്രം കഴിഞ്ഞ രണ്ടാഴ്ചയായി സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. അത്യപൂർവ്വമായ സംഭവമാണിതെന്നും ലോക റെക്കോർഡാണെന്നുമൊക്കെ പറഞ്ഞു കൊണ്ടുള്ള സന്ദേശമായതിനാൽ നിരവധിയാളുകലാണ് ചിത്രം ഷെയർ ചെയ്യുന്നത്.
എന്നാൽ ഈ ചിത്രം വ്യാജമാണെന്നതാണ് സത്യം. വിദേശത്തെ ഒരു ആക്ഷേപഹാസ്യ വെബ്‌സൈറ്റിൽ വന്ന ചിത്രമായിരുന്നു ഇത്. എന്നാൽ ഇത് സത്യമാണെന്ന് തെറ്റിദ്ധരിച്ച് പലരും ചിത്രം ഷെയർ ചെയ്യുകയായിരുന്നു. ഇതിലുള്ള ഗർഭിണിയുടെ ചിത്രം എഡിറ്റ് ചെയ്തിരിക്കുന്നതാണ്. ഗർഭിണിയായ യുവതിയുടെ ചിത്രത്തിൽ ഫോട്ടോഷോപ്പിലൂടെ കൃത്രിമമായി വലിയ വയറ് കൂട്ടിച്ചേർത്തിരിക്കുകയാണ് ചെയ്തിരിക്കുന്നത്.

കൂടെയുള്ള കുട്ടികളുടെ ചിത്രമാകട്ടെ ഏറെ വർഷങ്ങൾ പഴക്കമുള്ളതുമാണ്.കുട്ടികൾക്കോ കുട്ടികളുടെ കൂടെയിരിക്കുന്നയാൾക്കോ ഈ സ്ത്രീയുമായി യാതൊരു ബന്ധവുമില്ലെന്നതാണ് വാസ്തവം. ഒരു ഗൈനക്കോളജിസ്റ്റാണ് ചിത്രത്തിൽ കുട്ടികളുടെ കൂടെയിരിക്കുന്നത്. ഒരു പ്രസവത്തിൽ ഏറ്റവും കൂടുതൽ കുട്ടികൾക്ക് ജൻമം നൽകിയെന്ന ഗിന്നസ് റെക്കോർഡ് രേഖകൾ പ്രകാരം നിലവിൽ ഒരു അമേരിക്കൻ വനിതയുടെ പേരിലാണ്. 8 കുട്ടികൾക്കാണ് ഒറ്റ പ്രസവത്തിൽ ഇവർ ജൻമം നൽകിയത്. സത്യം ഇതാണെന്നിരിക്കെ ഇപ്പോഴും ഫേസ്ബുക്കിലും വാട്‌സ് ആപ്പിലുമെല്ലാം വ്യാജ പ്രസവവാർത്ത അതിവേഗം പ്രചരിച്ചുകൊണ്ടിരിക്കുകയാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group