നമുക്ക് കൊവിഡിന്റെ കാര്യത്തെപ്പറ്റി സംസാരിക്കാം: മറ്റു വ്യക്തിപരമായ കാര്യങ്ങൾ ചർച്ച ചെയ്യേണ്ട സമയമല്ലിത്! 24 ന്യൂസിലെ അരുൺകുമാറിനെ നിശബ്ദനാക്കിയ മന്ത്രി കെ.രാധാകൃഷ്ണന്റെ മറുപടി വൈറൽ; വീഡിയോ ഇവിടെ കാണാം
തേർഡ് ഐ ബ്യൂറോ
തിരുവനന്തപുരം: വാർത്തയിൽ പൈങ്കിളി കലർത്തുന്നതും, മന്ത്രിമാരുടെയും എം.എൽ.എമാരുടെയും കുടുംബാംഗങ്ങളെപ്പറ്റി ചോദ്യങ്ങൾ ചോദിക്കുന്നതും വാർത്താ അവതരണത്തിൽ പുതുമയുള്ള കാര്യമല്ല. എന്നാൽ, ഈ കൊവിഡ് കാലത്ത് വാർത്തയിൽ പൈങ്കിളി കലർത്തിയ 24 ന്യൂസിലെ അവതാരകരൻ അരുൺകുമാറിന് അത്യുഗ്രൻ മറുപടി നൽകിയിരിക്കുകയാണ് മന്ത്രി കെ.രാധാകൃഷ്ണൻ.
ചാനലിന്റെ ലൈവ് അഭിമുഖത്തിലാണ് പാർട്ടി പ്രവർത്തകർക്ക് മാധ്യമങ്ങൾക്കെതിരായി വാട്‌സ്അപ്പ് സ്റ്റാറ്റസാക്കാൻ പാകത്തിൽ മറുപടി മന്ത്രി നൽകിയത്.
വ്യാഴാഴ്ച സത്യപ്രതിജ്ഞയ്ക്ക് ശേഷം മന്ത്രിയെ വിളിച്ചിരുത്തി 24 ചാനൽ അഭിമുഖം നടത്തിയിരുന്നു. ആ അഭിമുഖത്തിലെ അരുൺ കുമാറിന്റെ ഏറെ പ്രധാനപ്പെട്ട ഒരു ചോദ്യം ഇതായിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
അരുൺകുമാർ – അമ്മ എന്താണ് പറഞ്ഞത് ഇത്തവണ സത്യപ്രതിജ്ഞയ്ക്ക് പോകുമ്പോൾ. വളരെ വൈകാരികമായാണ് അമ്മയുടെ ദൃശ്യങ്ങൾ ഞങ്ങൾ കണ്ടത്.
മന്ത്രി കെ.രാധാകൃഷ്ണൻ – നമുക്ക് കൊവിഡിന്റെ കാര്യത്തെപ്പറ്റി സംസാരിക്കാം. കൊവിഡ് ഇങ്ങനെ വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. മനുഷ്യൻ ജീവിക്കാൻ വേണ്ടി പ്രയാസപ്പെടുന്ന സമയമാണ്. അതിനെക്കുറിച്ചാണ് നമുക്ക് കൂടുതൽ ചർച്ച ചെയ്യേണ്ടത്. നമ്മുടെ ലോകവും രാജ്യവും സംസ്ഥാനവും നമ്മൾ ഓരോരുത്തരും നേരിടുന്ന ഏറ്റവും വലിയ പ്രശ്‌നമാണ്.
എന്റെ ഏറ്റവും വലിയ പ്രയാസം എന്താണ് വച്ചാൽ മാസ്‌ക് ധരിച്ച് ജനങ്ങളെ കാണാൻപറ്റാത്ത ഒരു അവസ്ഥയാണ്. അത് എന്നു മാറിക്കിട്ടുമെന്നാണ് നമ്മൾ ചർച്ച ചെയ്യേണ്ടത്. മറ്റു വ്യക്തിപരമായ കാര്യങ്ങൾ ചർച്ച ചെയ്യേണ്ട സമയം അല്ലയിത്.
ഇതായിരുന്നു ചിരിച്ചുകൊണ്ടു തന്നെ മന്ത്രി നൽകിയ മറുപടി. മന്ത്രിയുടെ മറുപടി കേട്ട് ഈ സമയം ചർച്ചയിൽ പങ്കെടുത്തുകൊണ്ടിരുന്ന സി.പി.എം നേതാവ് പി.ജയരാജനും ചിരിക്കുന്നുണ്ടായിരുന്നു.
എന്തുകൊണ്ടാണ് ഈ മന്ത്രിസഭയിൽ ദേവസ്വം മന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ട കെ.രാധാകൃഷ്ണൻ വ്യത്യസ്തനാകുന്നത് എന്നു തെളിയിക്കുന്നതായിരുന്നു ഇദ്ദേഹത്തിന്റെ ആ വാക്കുകൾ.