ആഹാ.. ഇത് കൊള്ളാല്ലോ മോനെ.. ; ‘നീ മുയലാണോ’…! യുവാവിന്റെ ഹെല്‍മറ്റ് കണ്ട് ചിരിയടക്കാനാകാതെ പോലീസ്; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ; വീഡിയോ കാണാം….
കൊച്ചി: ചിരിപ്പിക്കുന്നതും ചിന്തിപ്പിക്കുന്നതുമായ ഒട്ടനവധി വീഡിയോകളും വാര്‍ത്തകളും സമൂഹ മാധ്യമങ്ങളിലൂടെ ശ്രദ്ധ നേടാറുണ്ട്.
ഇത്തരം വീഡിയോകള്‍ക്ക് കാഴ്ചക്കാര്‍ ഏറെയാണ്. കാരണം മനസ്സിനെ ശാന്തമാക്കാനും ആശ്വാസം പകരാനും ഇത്തരം വീഡിയോകള്‍ക്ക് കാഴിയാറുണ്ട്. സമാനമായ ഒരു വീഡിയോയാണ് ഇത്.
നമ്മുക്കറിയാം ഇരുചക്ര വാഹനങ്ങളുമായി റോഡിലിറങ്ങുമ്പോള്‍ ഉറപ്പായും ഹെല്‍മറ്റ് ധരിക്കേണ്ടതുണ്ട്. കാരണം അവ നമ്മുടെ സുരക്ഷയ്ക്ക് വേണ്ടി ധരിക്കുന്നതാണ്. എന്നാല്‍ നിയമ ലംഘനം നടത്തിയാല്‍ കടുത്ത പിഴയും അടക്കേണ്ടിവരും. ഇവിടെ ഇതാ വളരെ വ്യത്യസ്തമായ നിലയിലുള്ള ഹെല്‍മറ്റ് ധരിച്ച യുവാവിനെ കണ്ട് പോലീസുകാരന് ചിരിയടക്കാന്‍ കഴിയാതെ വന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇതിന്റെ രസകരമായ ദൃശ്യങ്ങളാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ നെറ്റീസണ്‍സിന്റെ ശ്രദ്ധ തിരിച്ചിരിക്കുന്നത്.
@desi_bhayo88 എന്ന ട്വിറ്റര്‍ അക്കൗണ്ടാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. വീഡിയോയില്‍ കാണുന്ന യുവാവ് വച്ചിരിക്കുന്നത് പീക്കാച്ചു തീമില്‍ കവര്‍ ചെയ്തിരിക്കുന്ന ഒരു ഹെല്‍മറ്റാണ് എന്നാണ് വീഡിയോ കാണുമ്ബോള്‍ മനസിലാവുക.
Khargosh ho ? 😹😹 pic.twitter.com/Bplhz7GHkG
— Desi Bhayo (@desi_bhayo88) November 20, 2023
റോഡില്‍ നില്‍ക്കുന്ന പോലീസുകാരന്‍ വളരെ കൗതുകത്തോടെ യുവാവിന്റെ ഹെല്‍മെറ്റിന് മുകളില്‍ കൂടി അതിന്റെ ചെവി പിടിച്ച് നോക്കുന്നത് കാണാം. ഒപ്പം ‘നീ മുയലാണോ’ എന്നും ചോദിക്കുന്നുണ്ട്.
യുവാവിന്റെ ഹെല്‍മെറ്റ് കാണുമ്പോള്‍ തന്നെ എല്ലാവര്‍ക്കും ചിരി വരുന്നുണ്ട്. പോലീസുകാരന്റെ ചോദ്യം കൂടിയായപ്പോള്‍ ആളുകള്‍ പൊട്ടിച്ചിരിച്ചു തുടങ്ങി.
മാത്രമല്ല പോലീസുകാരന് ആ ഹെല്‍മെറ്റ് ഇഷ്ടപ്പെട്ടു എന്ന് തോന്നുന്നു. എങ്ങനെ ആയാലും ഹെല്‍മെറ്റ് വച്ചതിന് യുവാവിനെ അദ്ദേഹം അഭിനന്ദിക്കുന്നുണ്ട്. ഒപ്പം ഇത് കൊള്ളാം എന്നും പറയുന്നു.
എന്നാല്‍, എവിടെ വച്ച് എപ്പോഴാണ് ഈ വീഡിയോ എടുത്തിരിക്കുന്നത് എന്ന് വ്യക്തമല്ല. പക്ഷേ, എക്‌സില്‍ ഷെയര്‍ ചെയ്തിരിക്കുന്ന വീഡിയോ നിരവധി ആളുകള്‍ കണ്ടിട്ടുണ്ട്.ഒരുപാട് പേര്‍ വീഡിയോയ്ക്ക് കമന്റുകളുമായും എത്തി. പോലീസുകാരന്‍ തമാശ ഇഷ്ടപ്പെടുന്ന ഒരാളായിരിക്കണം എന്നാണ് ഒരാള്‍ കമന്റ് നല്‍കിയിരിക്കുന്നത്.