ഷോപ്പിംഗ് മാളിൽ വച്ച് നടിയെ അപമാനിച്ച സംഭവം : മാളിലെ പ്രവേശന കവാടത്തിൽ യുവാക്കൾ നൽകിയ പേര് വിവരങ്ങൾ വ്യാജം ; പ്രതികൾ മാസ്‌ക് ധരിച്ചതിനാൽ തിരിച്ചറിയാൻ സാധിക്കുന്നില്ലെന്ന് പൊലീസ്

ഷോപ്പിംഗ് മാളിൽ വച്ച് നടിയെ അപമാനിച്ച സംഭവം : മാളിലെ പ്രവേശന കവാടത്തിൽ യുവാക്കൾ നൽകിയ പേര് വിവരങ്ങൾ വ്യാജം ; പ്രതികൾ മാസ്‌ക് ധരിച്ചതിനാൽ തിരിച്ചറിയാൻ സാധിക്കുന്നില്ലെന്ന് പൊലീസ്

സ്വന്തം ലേഖകൻ

കൊച്ചി: ഷോപ്പിംഗ് മാളിൽ വച്ച് നടിയെ അപമാനിച്ച സംഭവത്തിൽ പ്രതികൾക്കായി പൊലീസ് അന്വേഷണം ഊർജ്ജിതമാക്കി. മാളിലെ കൂടുതൽ സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കാനുള്ള ശ്രമവും പൊലീസ് ആരംഭിച്ചു.

ഇതിനുപുറമെ പ്രവേശന കവാടത്തിൽ രേഖപ്പെടുത്തിയ പേരും വിവരങ്ങളും പൊലീസ് പരിശോധിച്ചു. ഫോൺ നമ്പർ ഇവർ രേഖപ്പെടുത്തിയിട്ടില്ല. മറ്റൊരാളെന്ന വ്യാജേനെയാണ് പ്രതികൾ അകത്ത് പ്രവേശിച്ചത്. ഇതോടെ സംഭവം പ്രതികൾ ബോധപൂർവ്വം ചെയ്തതാണെന്ന് സംശയത്തിന് ആക്കം കൂട്ടുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സിസിടിവി ദൃശ്യങ്ങളിൽ നിന്നും അപമാനിക്കൽ ശ്രമം വ്യക്തമാണ്. സംഭവം നടന്ന സമയത്തെ പൂർണ സിസിടിവി ദൃശ്യങ്ങൾ ലുലു മാൾ അധികൃതർ പൊലീസിനു കൈമാറിയിട്ടുണ്ട്. പ്രതികളെന്നു സംശയിക്കുന്നവരുടെ ദൃശ്യങ്ങൾ ഇതിൽ നിന്നു ലഭിച്ചിട്ടുണ്ട്.

പ്രതികൾ മാസ്‌ക് വച്ചതിനാൽ മുഖം വ്യക്തമാകാത്തതും അന്വേഷണത്തിന് തിരിച്ചടിയായിട്ടുണ്ട്. പ്രതികളെക്കുറിച്ച് കൂടുതൽ വ്യക്തത ലഭിക്കാൻ സമീപ പ്രദേശത്തെ മറ്റു സിസിടിവി ദൃശ്യങ്ങളും പൊലീസ് പരിശോധിക്കും. വന്നതും പോയതും മെട്രോ ട്രെയിനിലാണ്. മുട്ടം ഭാഗത്തു നിന്നാണ് ഇവർ രണ്ടു പേരും വന്നത്. നടിക്കെതിരെ ബോധപൂർവ്വമുള്ള അപമാനിക്കൽ ശ്രമമാണ് നടന്നതെന്നും സിസിടിവി ദൃശ്യങ്ങളഇൽ നിന്നും വ്യക്തമാണ്.