പൊലീസ് സ്റ്റേഷനില്‍ കെണിയൊരുക്കി വീഴ്ത്താന്‍ കാത്തിരുന്നത് എന്നെ: ചര്‍ച്ചയായി വിനു വി ജോണിന്റെ ട്വീറ്റ്
സ്വന്തം ലേഖിക
തിരുവനന്തപുരം: മാധ്യമ പ്രവര്‍ത്തകന്‍ വിനു വി ജോണിന്റെ ട്വീറ്റ് ചർച്ചാവിഷയമാകുന്നു.
മോന്‍സണ്‍ മാവുങ്കല്‍ പിടിയിലായ പുരാവസ്തു തട്ടിപ്പുകേസിൽ 24 ന്യൂസ് ചാനല്‍ കൊച്ചി റിപ്പോര്‍ട്ടര്‍ സഹിന്‍ ആന്റണി ക്രൈം ബ്രാഞ്ച് ചോദ്യം ചെയ്ത സംഭവം ചൂണ്ടിക്കാട്ടിയാണ് ട്വീറ്റ്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
പൊലീസ് സ്റ്റേഷനില്‍ കെണിയൊരുക്കി തന്നെ വീഴ്ത്താന്‍ കാത്തിരുന്നപ്പോള്‍ ക്രൈം ബ്രാഞ്ച് പൊക്കിക്കൊണ്ടുപോയി ഒരു ദിവസം മുഴുവന്‍ ചോദ്യം ചെയ്തത് അവനെയാണ് എന്നാണ് സഹിന്‍ ആന്റണിയുടെ പേര് പറയാതെ വിനു വി ജോണിന്റെ ട്വീറ്റ്.
https://help.twitter.com/en/twitter-for-websites-ads-info-and-privacy
പരാതിക്കാരില്‍ നിന്ന് മോന്‍സണ്‍ മാവുങ്കല്‍ തട്ടിയെടുത്ത പണത്തില്‍ 2016 മുതല്‍ കൊച്ചി പ്രസ് ക്ലബില്‍ എത്ര ലക്ഷം ചെലവഴിച്ചിട്ടുണ്ടെന്നും 2020ല്‍ സഹിന്‍ ആന്റണി വഴി വന്ന രണ്ടരലക്ഷം എങ്കിലും തിരിച്ചുകൊടുക്കണം എന്നും വിനു ട്വീറ്റ് ചെയ്തിരുന്നു.
കൊച്ചി പ്രസ് ക്ലബില്‍ 2020ല്‍ നടന്ന കുടുംബ മേളയിലെ ഭക്ഷണത്തിന്റെ സ്‌പോണ്‍സര്‍ മോന്‍സണ്‍ മാവുങ്കല്‍ ആയിരുന്നു എന്നും ട്വീറ്റിനൊപ്പം വിനു വി ജോണ്‍ പങ്കുവച്ച വാട്‌സ് ആപ്പ് സന്ദേശത്തില്‍ പറയുന്നുണ്ട്.