സ്വന്തം ഭാര്യയെ തന്നെ നാല് തവണ വിവാഹം ചെയ്തു; എന്നിട്ടും കുട്ടികളില്ല; അപേക്ഷിച്ചാല്‍ ഗിന്നസ് റെക്കോഡ് കിട്ടുന്ന ആ കഥ പറഞ്ഞ് വിനോദ് കോവൂര്‍
സ്വന്തം ലേഖിക
കോഴിക്കോട്: മിനിസ്‌ക്രീനിനും ബിഗ്‌സ്‌ക്രീനിലും ഒരുപോലെ കഴിവ് തെളിയിച്ച താരമാണ് വിനോദ് കോവൂര്‍.
കോഴിക്കോടന്‍ സംഭാഷണ ശൈലിയില്‍ തന്റെ കഥാപാത്രത്തെ അദ്ദേഹം അവതരിപ്പിക്കുമ്പോള്‍ പ്രേക്ഷകര്‍ക്ക് അല്പം ഇഷ്ടം കൂടും. കോഴിക്കോട് ജില്ലയിലെ കോവൂർ എന്ന പേര് അന്താരാഷ്ട്ര തലത്തില്‍ ഉയര്‍ത്തിയ നടനാണ് വിനോദ്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
എം80 മൂസ, മറിമായം തുടങ്ങിയ ടെലിവിഷന്‍ പരമ്പരകള്‍ക്ക് പുറമെ നിരവധി സിനിമകളിലും അഭിനയിച്ചിട്ടുണ്ട്.
മഴവില്‍ മനോരമയില്‍ ജഗദീഷ് അവതരിപ്പിയ്ക്കുന്ന ഗെയിം ഷോയില്‍ മത്സരാര്‍ത്ഥിയായി ഏറ്റവും ഒടുവില്‍ എത്തിയത് വിനോദ് കോവൂർ ആണ്. ഷോയില്‍ വിശേഷം പങ്കുവയ്ക്കവെ തന്റെ കുടുംബ കാര്യങ്ങളും വിനോദ് തുറന്ന് പറയുകയുണ്ടായി.
അച്ഛനും അമ്മയും രണ്ട് ചേട്ടന്മാരും അവരുടെ മക്കളും എന്റെ ഭാര്യയും അടങ്ങുന്നതാണ് തന്റെ കുടുംബം എന്ന് വിനോദ് പറയുന്നു. അച്ഛന്‍ നേരത്തെ മരിച്ചിരുന്നു. അമ്മ ആറ് മാസങ്ങള്‍ക്ക് മുന്‍പാണ് പോയത്. എനിക്കും ഭാര്യയ്ക്കും മക്കളില്ല. ഭാര്യയാണ് എന്റെ മകള്‍- വിനാദ് കോവൂര്‍ പറഞ്ഞ് തുടങ്ങി.
അപേക്ഷിച്ചാല്‍ ഗിന്നസ് വേള്‍ഡ് റെക്കോഡില്‍ ഇടം നേടാന്‍ അവസരമുള്ള ആളാണ് താനും ഭാര്യയും എന്ന് വിനോദ് തമാശയില്‍ പറയുന്നു. പല തവണ പലരെയും വിവാഹം ചെയ്തവരുണ്ടാവും. എന്നാല്‍ വിനോദ് കോവൂര്‍ സ്വന്തം ഭാര്യയെ തന്നെ നാല് തവണ വിവാഹം ചെയ്ത ആളാണ്.
ഗുരുവായൂരില്‍ വച്ച് വിവാഹം നടത്തണം എന്നായിരുന്നു എന്റെ ആഗ്രഹം. തുളസി മാല കഴുത്തിലിട്ട് വിവാഹം ചെയ്യണം എന്ന് വല്ലാതെ ആഗ്രഹിച്ചിരുന്നു. പക്ഷെ കല്യാണത്തിന്റെ സമയമായപ്പോള്‍, കാരണവന്മാര്‍ തീരുമാനിച്ചു, നാട്ട് നടപ്പ് പോലെ വധൂഗ്രഹത്തില്‍ നിന്ന് മാത്രം മതി എന്ന്. അങ്ങനെ ആദ്യത്തെ വിവാഹം ഭാര്യ വീട്ടില്‍ വച്ച് നടന്നു.
കല്യാണം കഴിഞ്ഞ് പതിനേഴ് കൊല്ലം കഴിഞ്ഞ്, പതിനെട്ടാമത്തെ വിവാഹ വാര്‍ഷികത്തിന് ഒരു മാസം മുന്‍പ് ഞങ്ങള്‍ മൂകാംബികയില്‍ പോയാപ്പോള്‍ ഒരു ജോത്സ്യനെ കണ്ടു. എവിടെ വച്ചായിരുന്നു വിവാഹം എന്ന് ചോദിച്ചു. ഭാര്യ വിട്ടില്‍ നിന്നാണ് എന്ന് പറഞ്ഞപ്പോള്‍, മറ്റെവിടെയെങ്കിലും വച്ച് നടത്താന്‍ ആഗ്രഹിച്ചിരുന്നോ എന്ന് ചോദിച്ചു. ഞാന്‍ കാര്യങ്ങള്‍ എല്ലാം പറഞ്ഞു. അങ്ങനെയെങ്കില്‍ വിനോദ് ഗുരുവായൂരില്‍ നിന്ന് ഒരിക്കല്‍ കൂടെ വിവാഹം ചെയ്യു എന്നായി അദ്ദേഹം.
കൈ നോക്കി പറഞ്ഞ കാര്യം എന്റെ വീട്ടിലും ഭാര്യ വീട്ടിലും അറിയിച്ചു. എനിക്ക് ഭയങ്കര സന്തോഷം തോന്നി. ആദ്യത്തെ കല്യാണം പോലെ എല്ലാ ഒരുക്കങ്ങളും നടത്തി. ആദ്യത്തെ കല്യാണത്തിന് എടുത്ത സാരി ഭാര്യയ്ക്ക് ഇഷ്ടപ്പെട്ടിരുന്നില്ല. രണ്ടാമത്തെ കല്യാണത്തിന് അവള്‍ക്ക് ഇഷ്ടപ്പെട്ട സാരിയെടുത്തു. ചെറിയ രീതിയില്‍ ഗുരുവായൂരില്‍ വച്ച് രണ്ടാമത്തെ കല്യാണം നടത്താം എന്നാണ് കരുതിയത്. പക്ഷെ അവിടെ എല്ലാവരും ഉണ്ടായിരുന്നു.
അങ്ങനെ കല്യാണം കഴിഞ്ഞ് പതിനെട്ടാം വാര്‍ഷിക ദിവസം ഞാന്‍ എന്റെ ഭാര്യയെ രണ്ടാമതും വിവാഹം ചെയ്തു. പിന്നീട് മൂകാംബികയില്‍ വച്ചും ചോറ്റാനിക്കരയില്‍ വച്ചും മൂന്നാമത്തെയും നാലാമത്തെയും വിവാഹം നടന്നു – വിനോദ് കോവൂര്‍ പറഞ്ഞു