video
play-sharp-fill
അത്ഭുതമാണ് ഈ രക്ഷപ്പെടൽ, ട്രെയിനിന്റെ ഡോറിൽ ഇരുന്ന് യാത്ര ചെയ്യവെ പുറത്തേക്ക് തെറിച്ചുവീണു, ബൈക്കിന് കൈ കാട്ടി ആശുപത്രിയിലെത്തി; വിനായക് ദത്തിന് ഇത് രണ്ടാം ജന്മം

അത്ഭുതമാണ് ഈ രക്ഷപ്പെടൽ, ട്രെയിനിന്റെ ഡോറിൽ ഇരുന്ന് യാത്ര ചെയ്യവെ പുറത്തേക്ക് തെറിച്ചുവീണു, ബൈക്കിന് കൈ കാട്ടി ആശുപത്രിയിലെത്തി; വിനായക് ദത്തിന് ഇത് രണ്ടാം ജന്മം

കോഴിക്കോട് : എറണാകുളം – വടകര യാത്രയ്‌ക്കിടെ ട്രെയിനില്‍ നിന്ന് തെറിച്ചുവീണ ചോമ്ബാല സ്വദേശി അത്ഭുതകരമായി രക്ഷപ്പെട്ടു.

കിഴക്കേ പുതിയപറമ്ബത്ത് വിനായക് ദത്ത് (25) ആണ് ഇരിങ്ങാലക്കുട എത്തിയപ്പോള്‍ ട്രെയിനില്‍ നിന്ന് പുറത്തേക്ക് വീണത്. ഇയാള്‍ക്ക് ചെറിയ രീതിയില്‍ പരിക്കേറ്റിട്ടുണ്ട്.

ഇക്കഴിഞ്ഞ ജനുവരി ഒന്നിനാണ് സംഭവം നടന്നതെങ്കിലും പുറംലോകം അറിയുന്നത് ഇപ്പോഴാണ്. എറണാകുളത്ത് നിന്നും സുഹൃത്തുക്കള്‍ക്കൊപ്പം ന്യൂ ഇയർ ആഘോഷം കഴിഞ്ഞ് മടങ്ങുമ്ബോഴായിരുന്നു അപകടം. ഇന്റർസിറ്റി എക്‌സ്‌പ്രസിലെ വലിയ തിരക്കുകാരണം ഡോറിനടുത്തിരുന്ന് യാത്ര ചെയ്യുകയായിരുന്നു. ഉറങ്ങിപ്പോയ വിനായക് പുറത്തേക്ക് തെറിച്ചുവീഴുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഒന്നും തിരിച്ചറിയാൻ സാധിക്കാതെ കണ്ണുതുറന്ന് നോക്കിയപ്പോള്‍ ട്രെയിൻ അതിവേഗത്തില്‍ പോകുന്നതാണ് കണ്ടത്. എന്തോ പുറത്ത് വീണതായി യാത്രക്കാർ പറയുന്നതുകേട്ടാണ് ഒപ്പമുണ്ടായിരുന്ന സുഹൃത്തുക്കള്‍ അന്വേഷിച്ചത്. തുടർന്ന് വിനായകിനെ ഫോണില്‍ വിളിച്ചപ്പോഴാണ് സംഭവമറിയുന്നത്.

പിന്നീട് റോഡിലെത്തി ഒരു ബൈക്കിന് കൈകാട്ടി വിളിച്ചു. സംഭവം പറഞ്ഞപ്പോള്‍ അവർ വിനായകിനെ ഇരിങ്ങാലക്കുട സഹകരണ ആശുപത്രിയില്‍ എത്തിച്ചു. പുറംഭാഗത്തും തലയ്‌ക്കും പരിക്കേറ്റ വിനായകിനെ പ്രാഥമിക ചികിത്സയ്‌ക്ക് ശേഷം, മാഹി സർക്കാർ ആശുപത്രിയില്‍ ചികിത്സയില്‍ പ്രവേശിപ്പിച്ചു.

ചോമ്ബാല അന്നപൂർണേശ്വരി ശ്രീ ഭദ്ര വിഷ്‌ണുമായ ദേവസ്ഥാനം മഠാധിപതി ദേവദത്തന്റെയും ബിനിയുടെയും ഏകമകനാണ് വിനായക് ദത്ത്. മകന്റെ ജീവൻ തിരികെ കിട്ടിയതിന്റെ സന്തോഷത്തിലാണ് മാതാപിതാക്കള്‍.