വിമാനത്തില്‍ വച്ച് ദേഹാസ്വാസ്ഥ്യം; മസ്‌കറ്റില്‍ നിന്ന് നാട്ടിലേക്ക് വരികയായിരുന്ന മലയാളിക്ക് ദാരുണാന്ത്യം

വിമാനത്തില്‍ വച്ച് ദേഹാസ്വാസ്ഥ്യം; മസ്‌കറ്റില്‍ നിന്ന് നാട്ടിലേക്ക് വരികയായിരുന്ന മലയാളിക്ക് ദാരുണാന്ത്യം

 

വടകര:
മസ്‌കറ്റില്‍ നിന്ന് നാട്ടിലേക്ക് വരികയായിരുന്ന വടകര സ്വദേശി വിമാനയാത്രയ്ക്കിടെ മരിച്ചു.

വടകര ചന്ദ്രിക ആശീര്‍വാദ് വീട്ടില്‍ സച്ചിന്‍ (42) ആണ് മരിച്ചത്.

വിമാനം ലാന്‍ഡ് ചെയ്യുന്നതിന് ഒരുമണിക്കൂര്‍ മുമ്പ് ഇദ്ദേഹത്തിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മസ്‌കറ്റില്‍നിന്ന് വെള്ളിയാഴ്ച പുലര്‍ച്ചെ 2.30ന് കോഴിക്കോട്ടേക്കുള്ള എയര്‍ ഇന്ത്യഎക്‌സ്പ്രസ് വിമാനത്തിലായിരുന്നു യാത്ര.

വിമാനം ലാന്‍ഡ് ചെയ്തതിന് ശേഷം അടിയന്തര പരിശോധന നടത്തിയ മെഡിക്കല്‍ സംഘമാണ് മരണം സ്ഥിരീകരിച്ചത്.

സച്ചിന്‍ രണ്ട് വര്‍ഷമായി ഒമാനിലെ സുഹാറില്‍ ജോലി ചെയ്യുകയായിരുന്നു.