video
play-sharp-fill
അ​പേ​ക്ഷ​ക​ന്റെ കീ​ശ​യി​ൽ​നി​ന്ന് വി​ല്ലേ​ജ്​ ഓ​ഫീ​സ്​ ജീ​വ​ന​ക്കാ​രു​ടെ വാ​ഹ​ന​ച്ചെ​ല​വ് ഈ​ടാ​ക്കു​ന്ന ശൈ​ലിക്ക് തിരിച്ചടി; ഈ ​കീ​ഴ്​​വ​ഴ​ക്കം അ​വ​സാ​നി​പ്പി​ക്കാൻ തീരുമാനവുമായി റവന്യൂവകുപ്പ്; വി​ല്ലേ​ജ് ഓ​ഫീ​സു​ക​ളി​ലെ മി​ന്ന​ൽ പ​രി​ശോ​ധ​ന​യി​ൽ ക​ണ്ടെ​ത്തി​യ ക്ര​മ​ക്കേ​ടു​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ  വി​ജി​ല​ൻ​സ് ഡ​യ​റ​ക്ട​ർ അ​യ​ച്ച ശുപാ​ർ​ശ​യി​ലാ​ണ് തീരുമാനം

അ​പേ​ക്ഷ​ക​ന്റെ കീ​ശ​യി​ൽ​നി​ന്ന് വി​ല്ലേ​ജ്​ ഓ​ഫീ​സ്​ ജീ​വ​ന​ക്കാ​രു​ടെ വാ​ഹ​ന​ച്ചെ​ല​വ് ഈ​ടാ​ക്കു​ന്ന ശൈ​ലിക്ക് തിരിച്ചടി; ഈ ​കീ​ഴ്​​വ​ഴ​ക്കം അ​വ​സാ​നി​പ്പി​ക്കാൻ തീരുമാനവുമായി റവന്യൂവകുപ്പ്; വി​ല്ലേ​ജ് ഓ​ഫീ​സു​ക​ളി​ലെ മി​ന്ന​ൽ പ​രി​ശോ​ധ​ന​യി​ൽ ക​ണ്ടെ​ത്തി​യ ക്ര​മ​ക്കേ​ടു​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ വി​ജി​ല​ൻ​സ് ഡ​യ​റ​ക്ട​ർ അ​യ​ച്ച ശുപാ​ർ​ശ​യി​ലാ​ണ് തീരുമാനം

തി​രു​വ​ന​ന്ത​പു​രം: വാ​ഹ​ന​ച്ചെ​ല​വ് അ​പേ​ക്ഷ​ക​ന്റെ കീ​ശ​യി​ൽ​നി​ന്ന് ഈ​ടാ​ക്കു​ന്ന വി​ല്ലേ​ജ്​ ഓ​ഫി​സ്​ ജീ​വ​ന​ക്കാ​രു​ടെ പ​തി​വ്​​ ശൈ​ലി ഇ​നി ന​ട​ക്കി​ല്ല. വി​ല്ലേ​ജ് ഓ​ഫീ​സു​ക​ളി​ലെ മി​ന്ന​ൽ പ​രി​ശോ​ധ​ന​യി​ൽ ക​ണ്ടെ​ത്തി​യ ക്ര​മ​ക്കേ​ടു​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ, വി​ജി​ല​ൻ​സ് ഡ​യ​റ​ക്ട​ർ അ​യ​ച്ച ശുപാ​ർ​ശ​യി​ലാ​ണ്​ റ​വ​ന്യൂ പ്രി​ൻ​സി​പ്പ​ൽ സെ​ക്ര​ട്ട​റി​യു​ടെ ഈ ​തീ​രു​മാ​നം.

വി​ല്ലേ​ജ് ഓ​ഫീസു​ക​ളി​ൽ ല​ഭി​ക്കു​ന്ന അ​പേ​ക്ഷ​ക​ളി​ൽ പ​ല​തി​ലും സ്ഥ​ല​പ​രി​ശോ​ധ​ന ന​ട​ത്തി സ​ർ​ട്ടി​ഫി​ക്ക​റ്റ്​ ന​ൽ​കേ​ണ്ട​വ​യാ​ണ്. സ്ഥ​ല​പ​രി​ശോ​ധ​ന​ക്ക്​ പോ​കാ​ൻ വി​ല്ലേ​ജ്​ ഓ​ഫീസു​ക​ളി​ൽ വാ​ഹ​നം ഇ​ല്ലാ​ത്ത​തി​നാ​ൽ അ​തി​ന്റെ ചെ​ല​വി​നു​ള്ള പ​ണം അ​പേ​ക്ഷ​ക​നി​ൽ​നി​ന്ന് ഈ​ടാ​ക്കു​ന്ന​ത്​ പ​തി​വാ​ണ്.

ഈ ​കീ​ഴ്​​വ​ഴ​ക്കം അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്നാ​ണ്​ വി​ജി​ല​ൻ​സ്​ റ​വ​ന്യൂ വ​കു​പ്പി​ന്​ സ​മ​ർ​പ്പി​ച്ച റി​പ്പോ​ർ​ട്ടി​ൽ വ്യ​ക്ത​മാ​ക്കി​യ​ത്. ഇ​തി​ലേ​ക്ക്​ വാ​ഹ​ന സൗ​ക​ര്യം ഒ​രു​ക്കു​മെ​ന്ന്​ പ​ല​ത​വ​ണ സ​ർ​ക്കാ​ർ പ്ര​ഖ്യാ​പി​ക്കു​ക​യും അ​തി​നു​ള്ള ശുപാ​ർ​ശ​യു​ണ്ടാ​വു​ക​യും ചെ​യ്തെ​ങ്കി​ലും ന​ട​പ​ടി​യു​ണ്ടാ​കാ​ത്ത​ത്​ പ​ല​ർ​ക്കും തു​ണ​യാ​യി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സേ​വ​നാ​വ​കാ​ശ നി​യ​മ​പ്ര​കാ​രം സ​മ​യ​ബ​ന്ധി​ത​മാ​യി സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ ന​ൽ​ക​ണ​മെ​ന്നും ഒ​രി​ക്ക​ൽ ന​ൽ​കി​യ ജാ​തി, നേ​റ്റി​വി​റ്റി, കൈ​വ​ശാ​വ​കാ​ശ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ നി​ശ്ചി​ത​കാ​ല​ത്തേ​ക്ക് വെ​ബ്സൈ​റ്റി​ൽ​നി​ന്ന്​ നേ​രി​ട്ട്​ ല​ഭി​ക്കാ​ൻ സം​വി​ധാ​നം വേ​ണ​മെ​ന്നു​മു​ള്ള ശുപാ​ർ​ശ​ക​ളി​ലും റ​വ​ന്യൂ വ​കു​പ്പ് നി​ർ​ദേ​ശം ന​ൽ​കി.

ഓ​ൺ​ലൈ​ൻ അ​പേ​ക്ഷ​ക​ളി​ൽ കൂ​ടു​ത​ൽ രേ​ഖ​ക​ൾ ആ​വ​ശ്യ​പ്പെ​ട്ട് ആ​വ​ശ്യ​ക്കാ​രെ ബു​ദ്ധി​മു​ട്ടി​ക്കു​ന്ന​ത്​ അ​വ​സാ​നി​പ്പി​ക്ക​ണം. ഇ-​ഡി​സ്ട്രി​ക്ട് പോ​ർ​ട്ട​ൽ​വ​ഴി വി​വി​ധ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ​ക്കും സേ​വ​ന​ങ്ങ​ൾ​ക്കു​മു​ള്ള അ​പേ​ക്ഷ​ക​ളി​ൽ അ​പാ​ക​ത​യോ രേ​ഖ​ക​ളു​ടെ കു​റ​വോ ഉ​ണ്ടെ​ങ്കി​ൽ ഉ​ദ്യോ​ഗ​സ്ഥ​ർ നേ​രി​ട്ട്​ ചെ​ന്നോ ഫോ​ണി​ലൂ​ടെ​യോ അ​പേ​ക്ഷ​ക​രെ വി​വ​രം അ​റി​യി​ക്ക​ണം.

റ​വ​ന്യൂ വ​കു​പ്പി​ൽ​നി​ന്നു​ള്ള 24 സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ ഓ​ൺ​ലൈ​നാ​യി ഇ-​ഡി​സ്ട്രി​ക്ട് പോ​ർ​ട്ട​ൽ വ​ഴി​യും വി​വി​ധ സേ​വ​ന​ങ്ങ​ൾ വ​കു​പ്പി​ന്റെ പോ​ർ​ട്ട​ൽ വ​ഴി​യു​മാ​ണ്​ ന​ൽ​കു​ന്ന​ത്. എ​ങ്കി​ലും പ​ല അ​പേ​ക്ഷ​ക​ളി​ലും അ​പാ​ക​ത​ക​ൾ ചൂ​ണ്ടി​ക്കാ​ട്ടി അ​പേ​ക്ഷ​ക​രെ ബു​ദ്ധി​മു​ട്ടി​ക്കു​ന്നു. ഇ​ത് അ​ഴി​മ​തി​ക്ക് ഇ​ട​യാ​ക്കു​ന്ന​താ​യാ​ണ്​ വി​ജി​ല​ൻ​സി​ന്റെ ക​ണ്ടെ​ത്ത​ൽ.

ഇ​ത്​ ഒ​ഴി​വാ​ക്കാ​നു​ള്ള വി​ജി​ല​ൻ​സി​ന്റെ ശു​പാ​ർ​ശ​യും റ​വ​ന്യൂ വ​കു​പ്പ് അം​ഗീ​ക​രി​ച്ചു. മു​ൻ​ഗ​ണ​നാ​ക്ര​മം മ​റി​ക​ട​ന്ന് അ​പേ​ക്ഷ​ക​ൾ തീ​ർ​പ്പാ​ക്കു​ന്നു​വെ​ന്നും നേ​രി​ട്ട്​ ല​ഭി​ക്കു​ന്ന​വ ര​ജി​സ്റ്റ​റി​ൽ രേ​ഖ​പ്പെ​ടു​ത്തു​ക​യോ ര​സീ​ത് ന​ൽ​കു​ക​യോ ചെ​യ്യു​ന്നി​ല്ലെ​ന്നും വി​ജി​ല​ൻ​സ് ക​ണ്ടെ​ത്തി​യെ​ങ്കി​ലും ഇ​തി​ലെ ന​ട​പ​ടി വ്യ​ക്ത​മാ​ക്കി​യി​ട്ടി​ല്ല.

താ​ലൂ​ക്കി​ൽ​നി​ന്ന്​ ന്യൂ​ന​ത​ക​ൾ പ​രി​ഹ​രി​ക്കാ​ൻ വി​ല്ലേ​ജി​ലേ​ക്ക് അ​യ​ക്കു​ന്ന അ​പേ​ക്ഷ​ക​ൾ കെ​ട്ടി​ക്കി​ട​ക്കു​ന്നു. ഇ-​ഡി​സ്ട്രി​ക്ട് പോ​ർ​ട്ട​ലി​ൽ തീ​ർ​പ്പാ​ക്കി​യ ഫ​യ​ലു​ക​ളു​ടെ വി​വ​ര​ങ്ങ​ളി​ല്ല തു​ട​ങ്ങി​യ കാ​ര്യ​ങ്ങ​ളി​ലും അ​ടി​യ​ന്ത​ര പ​രി​ഹാ​രം നി​ർ​ദേ​ശി​ച്ചി​ട്ടു​ണ്ട്.