play-sharp-fill
വിജയപുരം 1306-ാം നമ്പർ എസ്.എൻ.ഡി.പി.ശാഖായോഗത്തിൻ്റെ ആഭിമുഖ്യത്തിൽ നടത്തുന്ന 21-ാമത് ശ്രീനാരായണ ദർശനോത്സവം; ഡിസംബർ 8,9,10 തീയതികളിലായി ഞാറയ്ക്കൽ ശ്രീനാരായണ നഗറിൽ വച്ച് നടത്തും

വിജയപുരം 1306-ാം നമ്പർ എസ്.എൻ.ഡി.പി.ശാഖായോഗത്തിൻ്റെ ആഭിമുഖ്യത്തിൽ നടത്തുന്ന 21-ാമത് ശ്രീനാരായണ ദർശനോത്സവം; ഡിസംബർ 8,9,10 തീയതികളിലായി ഞാറയ്ക്കൽ ശ്രീനാരായണ നഗറിൽ വച്ച് നടത്തും

കോട്ടയം: വിജയപുരം ശ്രീനാരായണ ദർശനോത്സവം, വിജയപുരം 1306-ാം നമ്പർ എസ്.എൻ.ഡി.പി.ശാഖായോഗത്തിൻ്റെ ആഭിമുഖ്യത്തിൽ നടത്തുന്ന 21-ാമത് ശ്രീനാരായണ ദർശനോത്സവം ഡിസംബർ 8,9,10 തീയതികളിലായി ഞാറയ്ക്കൽ ശ്രീനാരായണ നഗറിൽ വച്ച് നടത്തും.

ഡിസംബർ 8 ന് രാത്രി 7 ന് കോട്ടയം എസ്.എൻ.ഡി.പി.യൂണിയൻ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി കൺവീനർ സുരേഷ്‌ പരമേശ്വരൻ ദർശനോത്സവം ഉദ്ഘാടനം ചെയ്യും.

 

 

ശാഖായോഗം പ്രസിഡൻ്റ് ശ്രീകാന്ത് സോമൻ അദ്ധ്യക്ഷത വഹിക്കുന്ന യോഗത്തിൽ യൂണിയൻ ജോയിൻ്റ് കൺവീനർ വി.ശശികുമാർ, യോഗം ബോർഡ് മെമ്പർ അഡ്വ.ശാന്താറാം റോയി തോളൂർ എന്നിവർ പ്രസംഗിക്കും.
ശാഖായോഗം സെക്രട്ടറി ഗിരീഷ് പി.എസ്.സ്വാഗതവും വൈസ് പ്രസിഡൻ്റ് ബിനു പി.മണി കൃതജ്ഞതയും പറയും. യൂത്ത്മൂവ്മെൻ്റ് കേന്ദ്രസമിതിയംഗം കെ.എസ്.ബിബിൻഷാൻ ആരാദ്ധ്യനതോർത്തിടുകിൽ എന്ന വിഷയത്തിൽ പ്രഭാഷണം നടത്തും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഡിസംബർ 9ന് വൈകിട്ട് 7 മണിക്ക് വനിതാസംഘം പ്രസിഡൻ്റ് ബിജി സജീവിൻ്റെ അദ്ധ്യക്ഷതയിൽ കാഞ്ഞിരമറ്റം സ്കൂൾ ഓഫ് വേദാന്തയിലെ മാതാ നിത്യ ചിന്മയി സ്വാമിനി ഗുരു: തത്വവും അനുഷ്ഠാനവും എന്ന വിഷയത്തിൽ പ്രഭാഷണം ഉണ്ടായിരിക്കും.

വനിതാസംഘം സെക്രട്ടറി ഷൈലമ്മ സുധാകരൻ സ്വാഗതവും വൈസ് പ്രസിഡൻ്റ് ഷൈലജ അശോകൻ കൃതജ്ഞതയും പറയും.

10ന് വൈകിട്ട് 7ന് യൂത്ത്മൂവ്മെൻറ് പ്രസിഡൻറ് അനന്തു കെ.പുഷ്കരൻ്റെ അദ്ധ്യക്ഷതയിൽ ഖുറാൻ വ്യാഖ്യാതാവ് ഉസ്താദ് സി.എച്ച്.മുസ്തഫ മൗലവി പലമതസാരവും ഏകം എന്ന വിഷയത്തിൽ പ്രഭാഷണം നടത്തും.

യൂത്ത്മൂവ്മെൻ്റ് യൂണിയൻ കൗൺസിലർ റ്റി.എൻ.നിശാന്ത് പ്രസംഗിക്കും.യൂത്ത്മൂവ്മെൻ്റ് സെക്രട്ടറി സി.എസ്.മണിക്കുട്ടൻ സ്വാഗതവും വൈസ് പ്രസിഡൻ്റ് കെ.ജെ. മനീഷ് കൃതജ്ഞതയും പറയും. കൂടാതെ എല്ലാ ദിവസവും അന്നദാനവും ഉണ്ടായിരിക്കും.