
കോട്ടയം: നവകേരളം സൃഷ്ടിച്ചു ഇറങ്ങിപ്പോയ വിജയനും പുതുയുഗത്തിലേക്കു
നയിക്കാൻ വെമ്പൽ കൊള്ളുന്ന സതീശനും സാധാരണക്കാരന്റെ ജീവിതം കാണാതെ പോകരുതെന്നു ജനാധിപത്യ സംരക്ഷണ സമിതി പാർട്ടിയുടെ സംസ്ഥാന സംഘടന സെക്രട്ടറി പി.എം. ബിജുമോൻ പറഞ്ഞു.
ഗവർണരുടെ നയപ്രഖ്യാപനത്തിൽ കേരളത്തെ പുതുയുഗത്തിലേക്ക് നയിക്കുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ പറയുമ്പോൾ പത്തു വർഷം കൊണ്ട് നവകേരളം സൃഷ്ടിച്ചു കേരളത്തിന്റെ സാമ്പത്തിക മേഖല തകർത്ത ഇന്നത്തെ പ്രതിപക്ഷ നേതാവ് പറയുന്നു പുതുയുഗത്തിലേക്കുള്ള സാമ്പത്തിക റൂട്ട് മാപ്പ് കാണാനില്ലയെന്നു. കഴിഞ്ഞ പത്തു വർഷം കേരളം ഭരിച്ച മുഖ്യമന്ത്രിയുടെ കഴിവ്കേടു അദ്ദേഹം തന്നെ പറയുന്നതിൽ കേരള ജനത ലജ്ജിക്കുന്നു.
എല്ലാം ശരിയാക്കാൻ വന്നവർ ഒന്നും ശരിയാക്കാതെ പോയപ്പോൾ പുതുയുഗം നിർമ്മിക്കാം എന്ന് പറയുന്നവർക്ക് ജനം നല്ലൊരു അവസരം നൽകിയിട്ടുണ്ട്. പുതുയുഗ നിർമ്മാണം കേവലം റോഡ് നിർമ്മാണവും, കെട്ടിട നിർമ്മാണവും എയർപോർട്ട് നിർമ്മാണവും സ്ഥലം എടുപ്പും, തുറമുഖ വികസനം മാത്രമായി ഒതുങ്ങാതെ സാധാരണ ജനങ്ങൾക്ക് ജീവിതം രണ്ടറ്റം കൂട്ടി മുട്ടിക്കാനുള്ള വഴികൾ കൂടി തുറന്നു കൊടുക്കുന്നതായിരിക്കണം.
Whatsapp Group 1 | Whatsapp Group 2 |Telegram Group

നിത്യോപയോഗ സാധനങ്ങളുടെ വിലക്കുറവും ലഭ്യതയും ഉറപ്പ് വരുത്തുക, സമ്പുഷ്ടമാണെന്ന് പറയുന്ന ആരോഗ്യ മേഖലയിൽ രോഗികൾക്ക് ഡോക്ടർമാരുടെ സേവനവും മരുന്നിൻ്റെ ലഭ്യതയും ഉറപ്പ് വരുത്തുക, ലൈഫ് മിഷൻ പദ്ധതികൾ ഫലപ്രദമായി നടപ്പിലാക്കുക, യുവജനങ്ങൾക്ക് തൊഴിലവസരങ്ങൾ ലഭ്യമാക്കുക, സ്വയംതൊഴിൽ പദ്ധതിക്കു സാമ്പത്തിക സഹായം ഉറപ്പ് വരുത്തുക, ലഹരിമുക്ത കേരളം സാക്ഷാൽക്കരിക്കുക, സർക്കാർ
സ്‌കൂളുകളിൽ ഗുണമേൻമയുള്ള വിദ്യാഭ്യാസ സംവിധാനം നടപ്പിലാക്കുക, നാട്ടിൽ വ്യവസായ പുരോഗതിക്ക് വേണ്ട നിക്ഷേപ സമാഹരണം നടത്തി റവന്യൂ വരവ് കൂട്ടുക, സ്ത്രീ ശക്തീകരണം ഫലപ്രദ മാക്കുക, തൊഴിലുറപ്പ് പദ്ധതിക്കു പ്രാധാന്യം നൽകുക, വയോജന വകുപ്പ് നടപ്പിലാക്കി ക്ഷേമ പെൻഷൻ സമയ ബന്ധിതമായി കൊടുക്കുക എന്നിവയിൽ കൂടി സാധാരണ ആളുകളുടെ പുതുയുഗം തീർക്കാൻ മുഖ്യമന്ത്രി മുൻകൈ എടുക്കണമെന്ന് പി.എം.ബിജുമോൻ ആവശ്യപ്പെട്ടു.







