
കൊച്ചി: താര സംഘടനയിലെ ചേരിപ്പോരുമായി ബന്ധപ്പെട്ട് നടി അൻസിബ നല്‍കിയ പരാതിയില്‍ വിശദമായ പരിശോധനയ്ക്ക് ശേഷം മാത്രം തുടർ നടപടികള്‍ എടുക്കാൻ പൊലീസ്.
നടി ലക്ഷ്മി പ്രിയയ്ക്കും തൃപ്പൂണിത്തുറ പൊലീസ് സ്റ്റേഷനിലെ വനിതാ എസ് ഐയ്ക്കുമെതിരെ കേസെടുക്കണമെന്നാണ് അൻസിബയുടെ ആവശ്യം. മുഖ്യമന്ത്രിക്ക് അൻസിബ നല്‍കിയ പരാതി ഡിജിപിക്ക് കൈമാറിയിരുന്നു.
കഴിഞ്ഞ ദിവസമാണ് തൃപ്പൂണിത്തുറ സബ് ഇൻസ്‍പെക്ടര്‍ രേഷ്‍മയ്‍ക്കെതിരെയും നടി ലക്ഷ്മി പ്രിയയ്ക്ക് എതിരെയുമുള്ള പരാതി അൻസിബ കൈമാറിയത്. രേഷ്മ പൊലീസ് സ്റ്റേഷനില്‍ നിയമവിരുദ്ധമായി തടവില്‍ വെച്ചുവെന്നും ഉദ്യോഗസ്ഥ തന്നെ അപമാനിച്ചു, ഭീഷണിപ്പെടുത്തിയെന്നുമാണ് അൻസിബ പരാതിയില്‍ പറയുന്നത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

തനിക്കെതിരായ വ്യാജ പരാതിക്ക് പിന്നില്‍ ഗൂഢാലാചനയുണ്ടെന്നും അൻസിബ ആരോപിച്ചു.
ലക്ഷ്‍മി പ്രിയയുടെ പരാതിയില്‍ തന്നെ വിളിച്ചുവരുത്തിയപ്പോള്‍ സ്റ്റേഷനില്‍ വെച്ച് അവഹേളിച്ചു. താൻ നേരിട്ട അപമാനത്തിന് ഒരു കോടി രൂപയുടെ നഷ്‍ടപരിഹാരവും അൻസിബ ആവശ്യപ്പെട്ടിട്ടുണ്ട്.







