video
play-sharp-fill
ദേശീയ വനിത കമ്മീഷൻ അധ്യക്ഷയായി വിജയ കിഷോർ രഹത്കറെയെ കേന്ദ്രസർക്കാർ നാമനിർദേശം ചെയ്തു

ദേശീയ വനിത കമ്മീഷൻ അധ്യക്ഷയായി വിജയ കിഷോർ രഹത്കറെയെ കേന്ദ്രസർക്കാർ നാമനിർദേശം ചെയ്തു

ന്യൂഡൽഹി: ദേശീയ വനിത കമ്മീഷൻ അധ്യക്ഷയായി വിജയ കിഷോർ രഹത്കറെയെ കേന്ദ്രസർക്കാർ നാമനിർദേശം ചെയ്തു.

രേഖ ശർമയുടെ കാലാവധി അവസാനിച്ചതിനു ശേഷം ദേശീയ വനിത കമ്മീഷൻ അധ്യക്ഷസ്ഥാനം ഒഴിഞ്ഞുകിടക്കുകയായിരുന്നു. ആ ഒഴിവിലേക്കാണ് ഇപ്പോൾ കേന്ദ്രസർക്കാർ വിജയ കിഷോർ രഹത്കറെയെ നാമനിർദേശം ചെയ്തിരിക്കുന്നത്.

മഹാരാഷ്ട്ര വനിത കമ്മീഷൻ അധ്യക്ഷയായിരുന്നു വിജയ ബിജെപിയുടെ മഹിള മോർച്ചയുടെ ദേശീയ പ്രസിഡന്റ് സ്ഥാനവും വഹിച്ചിരുന്നു. 1990ലെ ദേശീയ വനിത കമ്മീഷൻ നിയമപ്രകാരം മൂന്നുവർഷം/65 വയസ് ആണ് ​വനിത കമ്മീഷൻ അധ്യക്ഷയുടെ കാലയളവ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇതോടൊപ്പം ദേശീയ വനിത കമ്മീഷൻ അംഗങ്ങളെയും കേന്ദ്രസർക്കാർ നാമനിർദേശം ചെയ്തു. ഡോ. അർച്ചന മജുംദാറിനെ വനിത കമ്മീഷൻ അംഗമായി നാമനിർദേശം ചെയ്തു. മൂന്നുവർഷമാണ് കാലാവധി. ആഗസ്റ്റ് ആറിനാണ് രേഖ ശർമയുടെ കാലാവധി അവസാനിച്ചത്.

2015ൽ കമ്മീഷൻ അംഗമായാണ് രേഖ ശർമ വനിത കമ്മീഷനിലെത്തിയത്. 2017 സെപ്റ്റംബർ 29ന് അവർക്ക് അധ്യക്ഷയുടെ അധിക ചുമതല നൽകി. 2018ൽ ദേശീയ വനിത കമ്മീഷൻ അംഗമായി നിയമിക്കുകയും ചെയ്തു.