play-sharp-fill
വിജയ് ബാബുവിന്റെ പാസ്പോർട്ട്‌ റദ്ദാക്കി വിദേശകാര്യ മന്ത്രാലയം: പ്രതികളെ കൈമാറ്റം ചെയ്യാൻ കരാറില്ലാത്ത മറ്റൊരു രാജ്യത്തേക്ക് വിജയ് ബാബു കടന്നതായി സൂചന

വിജയ് ബാബുവിന്റെ പാസ്പോർട്ട്‌ റദ്ദാക്കി വിദേശകാര്യ മന്ത്രാലയം: പ്രതികളെ കൈമാറ്റം ചെയ്യാൻ കരാറില്ലാത്ത മറ്റൊരു രാജ്യത്തേക്ക് വിജയ് ബാബു കടന്നതായി സൂചന

സ്വന്തം ലേഖകൻ
കൊച്ചി: പുതുമുഖ നടിയെ ബലാത്സം​ഗം ചെയ്ത കേസില് സിനിമാനിര്‍മാതാവും നടനുമായ വിജയ് ബാബുവിന്റെ പാസ്പോര്ട്ട് വിദേശകാര്യ മന്ത്രാലയം റദ്ദാക്കി.

സിറ്റി പൊലീസ് കേന്ദ്രത്തിന് നല്കിയ അപേക്ഷയെത്തുടര്ന്നാണ് നടപടി. ഇക്കാര്യം വ്യാഴാഴ്ച മന്ത്രാലയം സിറ്റി പൊലീസിനെ അറിയിച്ചു. വിസയും റദ്ദാക്കുമെന്ന് സിറ്റി പൊലീസ് കമീഷണർ സി എച്ച്‌ നാഗരാജു പറഞ്ഞു. പാസ്പോര്‍ട്ട് റദ്ദായത് ഇന്ത്യന് എംബസി യുഎഇയെ അറിയിക്കും.

തുടർന്ന് യുഎഇ പൊലീസ് വിജയ്ബാബുവിനെ പിടികൂടി നാട്ടിലേക്ക് അയക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് കമീഷണര് പറഞ്ഞു. പ്രതികളെ കൈമാറ്റം ചെയ്യാന് കരാറില്ലാത്ത മറ്റൊരു രാജ്യത്തേക്ക് ഇയാള് കടന്നതായി സൂചനയുണ്ട്. എന്നാല്, പൊലീസ് സ്ഥിരീകരിച്ചിട്ടില്ല. പ്രതികളെ കൈമാറുന്നതിന് ഇന്ത്യയുമായി യുഎഇക്ക് കരാറുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അതേസമയം വിജയ്ബാബുവിനെക്കുറിച്ചുള്ള യുഎഇ ഇന്റര്‍പോളിന്റെ റിപ്പോര്‍ട്ട് ഉടന്‍ ലഭിക്കും. താമസിക്കുന്ന സ്ഥലം ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ ഇതിലുണ്ടാകും. ഇന്റര്‍പോള്‍ ബ്ലൂ കോര്‍ണര്‍ നോട്ടീസ് ഇറക്കിയതിന്റെ തുടര്‍നടപടികളുടെ ഭാഗമായാണ് ഇത്.

ഇതിനുശേഷം റെഡ് കോര്‍ണര്‍ നോട്ടീസ് പുറത്തിറക്കാന്‍ നടപടി ആരംഭിക്കും. കഴിഞ്ഞമാസം ഇരുപത്തിരണ്ടിനാണ് വിജയ് ബാബു നാടുവിട്ടത്. കേസില് പ്രതിയായശേഷമാണ് താന് ദുബായിലാണെന്ന് പ്രഖ്യാപിച്ചത്. ചോദ്യം ചെയ്യലിന് ഹാജരാകാന് പൊലീസ് ആവശ്യപ്പെട്ടപ്പോള്‍ ബിസിനസ് ടൂറിലാണെന്നും 19-ന് നാട്ടില് എത്തുമെന്നുമാണ് അറിയിച്ചത്. അതിനിടെ ഇയാളുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി മാറ്റിവച്ചു. അത് വെള്ളിയാഴ്ച പരിഗണിച്ചേക്കും.