വിജയ് ബാബുവിനെതിരെ നടപടിയില്ല; ‘അമ്മ’ യുടെ ആഭ്യന്തര പരാതി പരിഹാര സമിതിയില്‍ നിന്ന് മാലാ പാര്‍വതി രാജിവച്ചു;  അമ്മയില്‍ തര്‍ക്കം രൂക്ഷം

വിജയ് ബാബുവിനെതിരെ നടപടിയില്ല; ‘അമ്മ’ യുടെ ആഭ്യന്തര പരാതി പരിഹാര സമിതിയില്‍ നിന്ന് മാലാ പാര്‍വതി രാജിവച്ചു; അമ്മയില്‍ തര്‍ക്കം രൂക്ഷം

സ്വന്തം ലേഖകൻ

കൊച്ചി: ‘അമ്മ’ യുടെ ആഭ്യന്തര പരാതി പരിഹാര സമിതിയില്‍ നിന്ന് മാലാ പാര്‍വതി രാജിവച്ചു.

ബലാത്സംഗ കേസില്‍ പ്രതിയായ വിജയ് ബാബുവിനെതിരെ നടപടിയെടുക്കാത്തതില്‍ പ്രതിഷേധിച്ചാണ് രാജി. നടനെതിരെ നടപടി വേണമെന്ന് ശ്വേത മേനോന്‍ ചെയര്‍പേഴ്സനായ ഇന്‍റേണല്‍ കംപ്ലെയിന്‍റ്സ് കമ്മിറ്റി ശുപാര്‍ശ ചെയ്തിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇന്നലെ ചേര്‍ന്ന യോഗം ശുപാര്‍ശ തള്ളിയതില്‍ സമിതിയിലെ മറ്റ് അംഗങ്ങള്‍ക്കും അമര്‍ഷമുണ്ട്. കേസ് തീരുംവരെ വിജയ് ബാബുവിനെ നിര്‍വാഹക സമിതിയില്‍ നിന്നും മാറ്റിനിര്‍ത്താനായിരുന്നു കൊച്ചിയില്‍ ചേര്‍ന്ന അമ്മയുടെ എക്സിക്യുട്ടീവ് യോഗത്തിലെ തീരുമാനം.

നിരപരാധിത്തം തെളിയും വരെ മാറി നില്‍ക്കാമെന്ന് കാണിച്ച്‌ വിജയ്ബാബു അമ്മയ്ക്ക് കത്തയച്ചിരുന്നു. ഇതേ തുടര്‍ന്നാണ് ഇന്നലെ ചേര്‍ന്ന അമ്മ നിര്‍വാഹക സമിതി യോഗം തീരുമാനമെടുത്തത്.