video
play-sharp-fill
കോട്ടയം നഗരസഭയിലെ ബജറ്റ് അവതരണത്തിന്റെ മറവിൽ ലക്ഷങ്ങളുടെ പിരിവെടുപ്പ്; നഗരസഭയ്ക്ക് അക്കൗണ്ട് ഉള്ള പത്തിലധികം ബാങ്കുകളിൽ നിന്നും കൗൺസിലർമാർക്ക് പാരിതോഷികം കൊടുക്കാനെന്ന പേരിൽ ലക്ഷക്കണക്കിന് രൂപ വൈസ് ചെയർമാൻ ബി ഗോപകുമാർ പിരിച്ചു; ബി. ഗോപകുമാറിനെതിരെ  അന്വേഷണം ആവശ്യപ്പെട്ട് നഗരസഭ വിജിലൻസിൽ പരാതി നൽകി; തേർഡ് ഐ ന്യൂസ് ബിഗ് ഇംപാക്ട്

കോട്ടയം നഗരസഭയിലെ ബജറ്റ് അവതരണത്തിന്റെ മറവിൽ ലക്ഷങ്ങളുടെ പിരിവെടുപ്പ്; നഗരസഭയ്ക്ക് അക്കൗണ്ട് ഉള്ള പത്തിലധികം ബാങ്കുകളിൽ നിന്നും കൗൺസിലർമാർക്ക് പാരിതോഷികം കൊടുക്കാനെന്ന പേരിൽ ലക്ഷക്കണക്കിന് രൂപ വൈസ് ചെയർമാൻ ബി ഗോപകുമാർ പിരിച്ചു; ബി. ഗോപകുമാറിനെതിരെ അന്വേഷണം ആവശ്യപ്പെട്ട് നഗരസഭ വിജിലൻസിൽ പരാതി നൽകി; തേർഡ് ഐ ന്യൂസ് ബിഗ് ഇംപാക്ട്

കോട്ടയം: നഗരസഭയിലെ ബജറ്റ് അവതരണത്തിന്റെ മറവിൽ നഗരസഭയ്ക്ക് അക്കൗണ്ട് ഉള്ള ബാങ്കുകളിൽ നിന്ന് വൈസ് ചെയർമാൻ ബി ഗോപകുമാർ ലക്ഷങ്ങളുടെ പിരിവെടുപ്പ് നടത്തിയതായ വാർത്ത തേർഡ് ഐ ന്യൂസ് പുറത്ത് വിട്ടതിന് പിന്നാലെ
ബി. ഗോപകുമാറിനെതിരെ അന്വേഷണം ആവശ്യപ്പെട്ട് നഗരസഭ വിജിലൻസിൽ പരാതി നൽകി. കഴിഞ്ഞ നാല് വർഷത്തെ കണക്കുകൾ പരിശോധിക്കണമെന്നാണ് പരാതിയിൽ ആവശ്യപ്പെട്ടിരിക്കുന്നത്. കഴിഞ്ഞദിവസം നടന്ന നഗരസഭാ കൗൺസിൽ യോഗത്തിൽ അന്വേഷണം ആവശ്യപ്പെട്ട് വൈസ് ചെയർമാനെതിരെ വിജിലൻസിന് പരാതി നൽകാൻ തീരുമാനമെടുത്തിരുന്നു.

നഗരസഭയ്ക്ക് അക്കൗണ്ട് ഉള്ള പത്തിലധികം ബാങ്കുകളിൽ നിന്നും കൗൺസിലർമാർക്ക് പാരിതോഷികം കൊടുക്കാനെന്ന പേരിലാണ് വൈസ് ചെയർമാൻ ബി ഗോപകുമാർ പിരിവെടുപ്പ് നടത്തിയത്.

2024ലെ ബജറ്റ് അവതരിപ്പിച്ചുകൊണ്ട് 149 കോടി രൂപ വരവ് കോട്ടയം നഗരസഭയ്ക്ക് ഉണ്ടാകുമെന്നാണ് നഗരസഭാ വൈസ് ചെയർമാൻ ബി ഗോപകുമാർ പറഞ്ഞത്. നിരവധി പദ്ധതികളും അദ്ദേഹം ബജറ്റിൽ അവതരിപ്പിച്ചു. എന്നാൽ കോട്ടയത്തിന്റെ മുഖച്ഛായ മാറ്റുമെന്ന തരത്തിൽ പ്രഖ്യാപിച്ച ഒറ്റ പദ്ധതികളും നടപ്പിലാക്കുവാൻ കോട്ടയം നഗരസഭയ്ക്ക് ആയില്ല. ചുരുക്കിപ്പറഞ്ഞാൽ ഒരു മൂത്രപ്പുര പോലും ഉണ്ടാക്കാൻ കോട്ടയം നഗരസഭയ്ക്കായില്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നടന്നതാകട്ടെ ബഡ്ജറ്റ് അവതരണത്തിന്റെ മറവിൽ വൻ സാമ്പത്തിക ക്രമക്കേടാണ്.

കൗൺസിലർമാർക്ക് പാരിതോഷികം കൊടുക്കാനെന്ന പേരിൽ നഗരസഭയ്ക്ക് അക്കൗണ്ട് ഉള്ള പത്തിലധികം ബാങ്കുകളിൽ നിന്നായി ലക്ഷക്കണക്കിന് രൂപയാണ് പിരിവെടുത്തത്.

അനധികൃതമായി വൻ തുക പിരിവ് നൽകാൻ ആവില്ലെന്ന് ബാങ്കുകാർ അറിയിച്ചപ്പോൾ കോടികളുടെ ഇടപാട് നടക്കുന്ന അക്കൗണ്ടുകൾ മറ്റ് ബാങ്കുകളിലേക്ക് മാറ്റുമെന്ന് ഭീഷണിപ്പെടുത്തിയാണ് പിരുവെടുത്തത്. ഇത്തരത്തിൽ അനധികൃത പിരിവെടുപ്പിന് നഗരസഭാ വൈസ് ചെയർമാൻ ബി ഗോപകുമാർ ബാങ്ക് അധികൃതർക്ക് കത്തും നൽകിയിരുന്നു.

52 കൗൺസിലർമാരുള്ള നഗരസഭയിൽ 45 ഓളം കൗൺസിലർമാർ നഗരസഭാ വൈസ് ചെയർമാൻ്റെ പാരിതോഷികം കൈപ്പറ്റി . പാരിതോഷികമായി കഴിഞ്ഞവർഷം നൽകിയത് എക്സിക്യൂട്ടീവ് ബാഗുകൾ ആണ്. ഈ ബാഗിന് പരമാവധി ആയിരം രൂപയാണ് മാർക്കറ്റ് വില. 50 എണ്ണം ഒന്നിച്ചെടുക്കുമ്പോൾ വില വീണ്ടും കുറയും.

പാരിതോഷികം വന്ന വഴിയുടെ അപകടം മണത്ത ചില കൗൺസിലർമാർ പാരിതോഷികം വാങ്ങാതെ ഒഴിഞ്ഞുമാറി. പിന്നീടാണ് കഥ മാറിയത്. പത്തിലധികം ബാങ്കുകളിൽ നിന്നായി നഗരസഭ വൈസ് ചെയർമാൻ ബി ഗോപകുമാർ കത്ത് നൽകി വൻ തുകയാണ് വാങ്ങിയെടുത്തത്.

ബാങ്കിന്റെ സിഎസ്ആർ ഫണ്ടിൽ നിന്നാണ് പണം വാങ്ങിയെടുത്തതെന്നാണ് ലഭിക്കുന്ന സൂചന.. 52 ബാഗുകൾക്ക് 50000 താഴെ മാത്രം ചിലവായപ്പോൾ വാങ്ങിയെടുത്ത ലക്ഷക്കണക്കിന് രൂപയിൽ ബാക്കി പണം എവിടെപ്പോയി എന്നുള്ളതാണ് സംശയം.

നഗരസഭയ്ക്ക് അക്കൗണ്ട് ഉള്ള ബാങ്കുകളിൽ ചട്ടവിരുദ്ധമായി പണം അനുവദിക്കണമെന്നാവശ്യപ്പെട്ട് വൈസ് ചെയർമാൻ കത്ത് നൽകിയത് തന്നെ ഗുരുതരമായ കുറ്റകൃത്യമാണ്.

ഇതുകൂടാതെ നഗരത്തിലെ വൻകിട വ്യാപാരസ്ഥാപനങ്ങളിൽ നിന്നും ഫ്ലാറ്റ് ഉടമകളിൽ നിന്നും പണം വാങ്ങിയതായാണ് ലഭിക്കുന്ന സൂചനകൾ. ചുരുക്കിപ്പറഞ്ഞാൽ ബഡ്ജറ്റ് അവതരണത്തിന്റെ മറവിൽ ലക്ഷക്കണക്കിന് രൂപയുടെ ക്രമക്കേടാണ് നഗരസഭയിൽ നടന്നത്.

നഗരത്തിലെത്തിയാൽ ഒന്ന് മൂത്രമൊഴിക്കാനായി ഒരു കംഫർട്ട് സ്റ്റേഷൻ പണിയാൻ സാധിക്കാത്ത നഗരസഭയിലാണ് ഇത്തരത്തിൽ ലക്ഷങ്ങളുടെ വെട്ടിപ്പ് നടക്കുന്നത്

ബാങ്കുകളുടെ സിഎസ്ആർ ഫണ്ടിൽ നിന്നാണ് ഇത്തരത്തിൽ പണം വാങ്ങിയെടുത്തതെന്നാണ് സൂചന. എന്നാൽ സിഎസ്ആർ ഫണ്ട് നാടിന്റെ പൊതു വികസനത്തിന് മാത്രമേ ഉപയോഗിക്കാനാവൂ.

CSR ഫണ്ടെന്നാൽ,

കോടികൾ വരുമാനമുള്ള വൻകിട സ്ഥാപനങ്ങളും, ബാങ്കുകളും തങ്ങളുടെ ലാഭത്തിന്റെ രണ്ട് ശതമാനം സമൂഹത്തിന്റെ നന്മയ്ക്കായി നീക്കിവെക്കണമെന്ന് കമ്പനീസ് ആക്ടിൽ വ്യവസ്ഥ ചെയ്തിട്ടുണ്ട്.

കടുത്ത പട്ടിണിയും ദാരിദ്ര്യവും ഇല്ലാതാക്കുക.

വിദ്യാഭ്യാസവും തൊഴിൽ വർധിപ്പിക്കുന്ന തൊഴിൽ വൈദഗ്ധ്യവും ഉൾപ്പെടെയുള്ള വിദ്യാഭ്യാസത്തിൻ്റെ പ്രോത്സാഹനം.

സ്ത്രീകളെ ശാക്തീകരിക്കുന്ന പദ്ധതികൾ,

ആരോഗ്യസംരക്ഷണം, ആശുപത്രികൾ, മെഡിക്കൽ ക്യാമ്പുകൾ, ആരോഗ്യ അവബോധവും പ്രചരണവും,

പരിസ്ഥിതി സംരക്ഷണം, ജലസ്രോതസ്സ് സംരക്ഷിക്കൽ,

സാമൂഹിക സുരക്ഷയും, ദാരിദ്ര്യ നിർമാർജന പരിഹാര പദ്ധതികളും, ശുചിത്വവും,

സാമൂഹിക പ്രതിബദ്ധത നിറവേറ്റുന്ന വിവിധ പ്രവർത്തനങ്ങൾ നടത്തുക എന്നിവയ്ക്കുള്ളതാണ്

കോർപ്പറേറ്റ്

സോഷ്യൽ റെസ്‌പോൺസിബിലിറ്റി ഫണ്ട്(സിഎസ്ആർ)

അനധികൃതമായി ലക്ഷക്കണക്കിന് രൂപ ബാങ്കുകളിൽ നിന്ന് തട്ടിയെടുത്തതിനേക്കുറിച്ച് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് തേർഡ് ഐ ന്യൂസ് ചീഫ് എഡിറ്റർ എ കെ ശ്രീകുമാറും വിജിലൻസിന് പരാതി നൽകിയിട്ടുണ്ട്.