കോട്ടയം വിജിലൻസ് ആൻ്റ് ആന്റി കറപ്ഷൻ ബ്യൂറോ അംഗീകാര തിളക്കത്തിൽ; കഴിഞ്ഞ രണ്ട് വർഷത്തിനിടെ അകത്താക്കിയത് 26 കൈക്കൂലിക്കാരെ: സംസ്ഥാനത്തെ മികച്ച അന്വേഷണ ഉദ്യോഗസ്ഥരെ ആദരിച്ച് സർക്കാർ; കോട്ടയത്തുനിന്നും ഡിവൈഎസ്പി എ. കെ വിശ്വനാഥനും, എ.എസ്.ഐ സ്റ്റാൻലി തോമസിനും അംഗീകാരം

സ്വന്തം ലേഖകൻ

കോട്ടയം: കോട്ടയം വിജിലൻസ് ആൻ്റ് ആന്റി കറപ്ഷൻ ബ്യൂറോ അംഗീകാര തിളക്കത്തിൽ. കോട്ടയം, ഇടുക്കി, ആലപ്പുഴ ജില്ലകൾ ഉൾപ്പെടുന്ന കോട്ടയം റെയ്ഞ്ചിൽ നിന്നും കഴിഞ്ഞ രണ്ട് വർഷത്തിനിടെ അകത്താക്കിയത് 26 കൈക്കൂലിക്കാരെയാണ്.

ഇതിനുള്ള അംഗീകാരമായാണ് മികച്ച അന്വേഷണ ഉദ്യോഗസ്ഥരെ ബാഡ്ജ് ഓഫ് ഹോണർ നല്കി സർക്കാർ ആദരിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കോട്ടയത്തുനിന്നും ഡിവൈഎസ്പി എ കെ വിശ്വനാഥനും, എ.എസ്.ഐ സ്റ്റാൻലി തോമസിനുമാണ് ബാഡ്ജ് ഓഫ് ഹോണർ ലഭിച്ചിട്ടുള്ളത്.

2020 വർഷത്തേക്കുള്ള “ബാഡ്ജ് ഓഫ് ഹോണർ ഫോർ എക്സലന്റ് ഇൻവെസ്റ്റിഗേഷൻ ബഹുമതി നൽകുന്നതിന് സംസ്ഥാനത്താകെ 25 പേരെയാണ് തിരഞ്ഞെടുത്തിരിക്കുന്നത്.

സംസ്ഥാനത്ത് ഏറ്റവും കൂടുതൽ കൈക്കൂലിക്കാരെ പിടികൂടിയത് കോട്ടയം റെയ്ഞ്ചിലാണ്. ഇത്രയധികം കൈക്കൂലിക്കാരെ പിടികൂടിയതിന് പിന്നിൽ വിജിലൻസ് കിഴക്കൻ മേഖല എസ് പി വി.ജി വിനോദ് കുമാറിൻ്റെ കൃത്യമായ മേൽനോട്ടം കൂടിയാണ്. അഴിമതിക്കെതിരെ വിട്ട് വീഴ്ചയില്ലാത്ത നിലപാട് സ്വീകരിക്കുന്ന ഉദ്യോഗസ്ഥനാണ് എസ്.പി. വി.ജി.വിനോദ്കുമാർ