മലിനീകരണ നിയന്ത്രണ ബോർഡിലെ അഴിമതിവീരൻ ഹാരീസിനെതിരെ  ആദായനികുതി വകുപ്പും അന്വേഷണം ആരംഭിച്ചു; ഹാരീസിന്റെ ജീപ്പ് ഇടിച്ചുണ്ടായ മരണത്തിലും ദുരൂഹത; അപകടശേഷം  നിര്‍ത്താതെപോയ  ഔദ്യോഗിക വാഹനം ഹാരിസിന്റേത്  ; കൈക്കൂലി കഥകൾക്ക്  പിന്നാലെ പുറത്ത് വരാൻ ഇനിയും കഥകളേറെ

മലിനീകരണ നിയന്ത്രണ ബോർഡിലെ അഴിമതിവീരൻ ഹാരീസിനെതിരെ ആദായനികുതി വകുപ്പും അന്വേഷണം ആരംഭിച്ചു; ഹാരീസിന്റെ ജീപ്പ് ഇടിച്ചുണ്ടായ മരണത്തിലും ദുരൂഹത; അപകടശേഷം നിര്‍ത്താതെപോയ ഔദ്യോഗിക വാഹനം ഹാരിസിന്റേത് ; കൈക്കൂലി കഥകൾക്ക് പിന്നാലെ പുറത്ത് വരാൻ ഇനിയും കഥകളേറെ

സ്വന്തം ലേഖകൻ
കോട്ടയം: അഴിമതി വീരനായ എൻജിനിയർ എ.എം.ഹാരീസിന്റെ ജാമ്യാപേക്ഷ കോട്ടയം വിജിലൻസ് കോടതി തള്ളി. ഹാരീസിനെ സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്തു.

കേരളത്തെ ഞെട്ടിച്ച മലിനീകരണ നിയന്ത്രണ ബോർഡിലെ അഴിമതി കേസിൽ വിജിലൻസ് റെയ്ഡ് തുടരുന്നു. സീനിയർ എൻജിനീയറായ ജോസ് മോന്റെ വീട്ടിലെ വിജിലൻസ് പരിശോധനയിലും അമ്പരപ്പിക്കുന്ന കാര്യങ്ങളാണ് കണ്ടെത്തിയിരിക്കുന്നത്. ഇയാളുടെ വീട്ടിൽ നിന്ന് ഒന്നര ലക്ഷം രൂപയും വിദേശ കറൻസികളും കണ്ടെത്തി. ഇടുക്കി ജില്ലയിൽ റിസോർട്ട് അടക്കം കോടികളുടെ സമ്പാദ്യം സീനിയർ എൻജീനർ ജോസ് മോനുള്ളതായി പരിശോധനയിൽ തെളിഞ്ഞു.

കഴിഞ്ഞ ദിവസമാണ് കോട്ടയത്ത് മലിനീകരണ നിയന്ത്രണ ബോർഡ് ജില്ലാ ഓഫീസർ എ.എം ഹാരിസ് കൈക്കൂലി വാങ്ങുന്നതിനിടെ പിടിയിലായത്. ഇയാളുടെ വീട്ടിൽ നിന്നും ലക്ഷക്കണക്കിന് രൂപയും മറ്റു സ്വത്ത് വിവരങ്ങളും വിജിലൻസിനു ലഭിച്ചിരുന്നു.
ഇതിനു പിന്നാലെയാണ് ഇതേ കേസിൽ രണ്ടാം പ്രതിയായ കോട്ടയത്തെ മലിനീകരണ നിയന്ത്രണ ബോർഡ് മുൻ ഉദ്യോഗസ്ഥൻ ജോസ്‌മോന്റെ കൊല്ലം എഴുകോണിലുള്ള വീട്ടിലും വിജിലൻസ് പരിശോധന നടത്തിയത്. ഒന്നര ലക്ഷം രൂപയും ഒരു ലക്ഷം രൂപ മൂല്യം വരുന്ന വിദേശ കറൻസികളും കണ്ടെടുത്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

40 പവൻ സ്വർണം വീട്ടിലും 72 പവൻ ബാങ്ക് ലോക്കറിലും സൂക്ഷിച്ചിരുന്നു. കൊട്ടാരക്കര ഏഴു കോണിലെ 3500 സ്‌ക്വയർ ഫീറ്റ് വീടിന് പുറമെ അവിടെ തന്നെരണ്ടു വാണിജ്യ കെട്ടിടങ്ങളും ഇയാൾക്ക് സ്വന്തമായുണ്ട്. വാഗമണ്ണിൽ കോടികൾ വിലമതിക്കുന്ന റിസോർട്ടും ജോസ്‌മോന്റെ പേരിലാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. 18 ലക്ഷം രൂപയുടെ ആഡംബര കാറും അഞ്ചു ലക്ഷം രൂപയുടെ ഇരുചക്ര വാഹനവുമാണ് ഉപയോഗിക്കുന്നത്. വിവിധ ബാങ്കുകളിലായി രണ്ടു കോടി രൂപയുടെ സ്ഥിരനിക്ഷേപവും കൂടാതെ സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ 40 ലക്ഷം രൂപയുടെ കടപ്പത്രവുംഇയാൾ വാങ്ങിയിട്ടുണ്ട്.

റെയ്ഡ് നടക്കുമ്പോൾ ജോസ് മോൻ വീട്ടിൽ ഉണ്ടായിരുന്നില്ല. സീനിയർ എൻവയോൺമെന്റ് എൻജിനീയറായ ജോസ്‌മോൻ കോട്ടയത്ത് ജോലി ചെയ്യവേ പാലാ സ്വദേശിയുടെ റബർ റീട്രേഡിങ് കമ്പനിക്ക് ശബ്ദമലിനീകരണ സർട്ടിഫിക്കറ്റ് നൽകാൻ ഒരു ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെട്ടിരുന്നു. ഇതേ കമ്പനിക്ക് ലൈസൻസ് പുതുക്കി നൽകാൻ 25,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് ഇപ്പോഴത്തെ ഉദ്യോഗസ്ഥൻ എ.എം. ഹാരിസ് വിജിലൻസ് പിടിയിലാകുന്നത്

ഹാരിസിനെതിരെ ആദായനികുതി വകുപ്പും അന്വേഷണം ആരംഭിച്ചു. ഹാരിസിനെ തിരുവനന്തപുരം വിജിലന്‍സ് കോടതി റിമാന്‍ഡ് ചെയ്തു. കൈക്കൂലിക്ക് വേണ്ടി മലിനീകരണ നിയന്ത്രണബോർഡിൽ ഹാരീസ് റെഡ്സോണിലാക്കി കുരുക്കിയിട്ടിരുന്ന പരാതിക്കാരനായ ജോബിന്‍ സെബാസ്റ്റ്യന്റെ മുഴുവൻ ഫയലുകളും തീർപ്പാക്കിയതായും, ജോബിന് 2026 വരെ സ്ഥാപനം നടത്താനുള്ള പൊല്യൂഷൻ കൺട്രോൾ ബോർഡിൻ്റെ അംഗീകാരം നല്കിയതായും വിജിലൻ എസ് പി വി.ജി.വിനോദ്കുമാര്‍ തേർഡ് ഐ ന്യൂസിനോട് പറഞ്ഞു. ഡിവൈഎസ്‌പിമാരായ കെ.എ.വിദ്യാധരന്‍, എ.കെ.വിശ്വനാഥന്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു റെയ്ഡ്.

അതേസമയം മമാകുന്നുണ്ട്. ജൂണ്‍ 17ന് എംസി റോഡില്‍ രാത്രി ഒമ്ബത് മണിയോടെ ഉണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചിരുന്നു. ഏറ്റുമാനൂര്‍ വില്ലേജ് ഓഫിസിനു സമീപത്തുകൂടി നടന്നുപോയ പട്ടിത്താനം കൊടികുത്തിയേല്‍ വീട്ടില്‍ കെ.ആര്‍.രാജീവ് മോനെ (30) ഇടിച്ചു തെറിപ്പിച്ച ജീപ്പ് നിര്‍ത്താതെ പോയെന്നാണ് പരാതി. പരുക്കേറ്റ രാജീവ് മോന്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ 22നു മരിച്ചു.

സംഭവത്തില്‍ മലിനീകരണ നിയന്ത്രണ ബോര്‍ഡ് ഓഫിസിലെ താല്‍ക്കാലിക ഡ്രൈവര്‍ ആര്‍പ്പൂക്കര പനമ്ബാലം അങ്ങാടി വെച്ചൂത്തറ വീട്ടില്‍ നിഖിലിനെ (29) അന്ന് അറസ്റ്റ് ചെയ്തു ജാമ്യത്തില്‍ വിട്ടിരുന്നു.ഓഫിസ് ജീപ്പ് അനധികൃതമായി ഉപയോഗിക്കുന്നതിനിടെയാണ് അപകടം നടന്നതെന്നും ഇതു സംബന്ധിച്ച്‌ അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ട് ജനകീയ അന്വേഷണ സമിതി ജനറല്‍ കണ്‍വീനര്‍ ടി.എന്‍.പ്രതാപനാണ് പരാതി നല്‍കിയത്.