ഓടുന്ന കാറിന്റെ ഡോറിൽ തൂങ്ങി കിടന്ന് യുവാക്കളുടെ അഭ്യാസപ്രകടനം; താമരശ്ശേരി ചുരത്തിൽ നിന്നുള്ള വീഡിയോ പുറത്ത്; യുവാക്കൾക്കെതിരെ കേസെടുത്ത് അധികൃതർ; വാഹനം കസ്റ്റഡിയിൽ എടുത്തു

ഓടുന്ന കാറിന്റെ ഡോറിൽ തൂങ്ങി കിടന്ന് യുവാക്കളുടെ അഭ്യാസപ്രകടനം; താമരശ്ശേരി ചുരത്തിൽ നിന്നുള്ള വീഡിയോ പുറത്ത്; യുവാക്കൾക്കെതിരെ കേസെടുത്ത് അധികൃതർ; വാഹനം കസ്റ്റഡിയിൽ എടുത്തു

 

കോഴിക്കോട്: റോഡിലെ നിയമങ്ങൾ പാലിക്കാതെ വാഹന​മോടിക്കുന്ന നിരവധി ​പേരാണ് ഇന്നുള്ളത്. പ്രത്യേകിച്ചും ചെറുപ്പക്കാർ റോഡിൽ വാഹനവുമായി ഇറങ്ങിയാൽ നടത്തുന്ന അ‌ഭ്യാസപ്രകടനങ്ങൾ അ‌പകടം നിറഞ്ഞതാണ്.

അ‌ത്തരത്തിലുള്ള ഒ​േ ട്ടറെ വിഡിയോകൾ ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലാകാറുണ്ട്.അത്തരത്തിൽ ദിവാൻ താമരശ്ശേരി ചുരത്തിൽ ഒരു കൂട്ടം യുവാക്കൾ നടത്തിയ അഭ്യാസപ്രകടനവും ​വൈറലായിരുന്നു.

ഓടുന്ന കാറിൽ അപകടരമായ രീതിയിൽ ആയിരുന്നു യുവാക്കളുടെ പ്രകടനം. താമരശേരി ചുരത്തിൽ കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവമുണ്ടായത്.KL-10 AZ 7588 എന്ന വാഹനത്തിലായിരുന്ന യുവാക്കളുടെ സാഹസിക യാത്ര നടത്തിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വാഹനത്തിന്റെ ഡോറിൽ തൂങ്ങിയുള്ള അഭ്യാസ പ്രകടനത്തിന്റെ വീഡിയോ പുറത്ത് വന്നു. പുറകിൽ സഞ്ചരിച്ച വാഹനത്തിലുള്ളവർ പകർത്തിയ ദൃശ്യങ്ങളാണ് പുറത്ത് വന്നത്. ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ മോട്ടോർ വാഹന വകുപ്പ് എൻഫോഴ്സ്മെന്റ് വിഭാഗം കേസെടുത്തു. വാഹനവും കസ്റ്റഡിയിൽ എടുത്തു.