play-sharp-fill
വൈസ് പ്രസിഡന്റ് സ്ഥാനത്തേയ്ക്കുള്ള മത്സരം; മുകേഷും ജ​ഗദീഷും പത്രിക പിൻവലിച്ചു; മത്സരിക്കുമെന്ന തീരുമാനം കടുപ്പിച്ച് മണിയൻപിള്ള രാജു; വനിതാ പ്രതിനിധികൾക്ക് മുൻതൂക്കം നല്കി ഔദ്യോഗിക പാനൽ; അട്ടിമറിക്ക് സാധ്യതയുള്ള തിരഞ്ഞെടുപ്പ് “അമ്മ”യിൽ

വൈസ് പ്രസിഡന്റ് സ്ഥാനത്തേയ്ക്കുള്ള മത്സരം; മുകേഷും ജ​ഗദീഷും പത്രിക പിൻവലിച്ചു; മത്സരിക്കുമെന്ന തീരുമാനം കടുപ്പിച്ച് മണിയൻപിള്ള രാജു; വനിതാ പ്രതിനിധികൾക്ക് മുൻതൂക്കം നല്കി ഔദ്യോഗിക പാനൽ; അട്ടിമറിക്ക് സാധ്യതയുള്ള തിരഞ്ഞെടുപ്പ് “അമ്മ”യിൽ

സ്വന്തം ലേഖകൻ
താരസംഘടനയായ അമ്മയുടെ ഭരണസമിതി തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പത്രിക പിന്‍വലിക്കാനുള്ള സമയം ഇന്ന് അവസാനിച്ചതോടെ തെരഞ്ഞെടുപ്പ് ചിത്രം വ്യക്തമായി.

ഔദ്യോഗിക പാനലില്‍നിന്ന് പ്രസിഡന്റായി മോഹന്‍ലാലും ജനറല്‍ സെക്രട്ടറിയായി ഇടവേളബാബുവും ജോയിന്റ് സെക്രട്ടറിയായി ജയസൂര്യയും ട്രഷററായി സിദ്ധിക്കും എതിരില്ലാതെ തെരഞ്ഞെടുക്കപ്പെടും.

മത്സരം വൈസ് പ്രസിഡന്റ് സ്ഥാനത്തേയ്ക്കാണ്. ശ്വേതാ മേനോനും ആശാ ശരത്തുമാണ് മോഹന്‍ലാലിന്റെ സ്ഥാനാര്‍ത്ഥികള്‍.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇവരെക്കൂടാതെ മുകേഷ്, മണിയന്‍പിള്ള രാജു, ജഗദീഷ് എന്നിവരും പത്രിക സമര്‍പ്പിച്ചിരുന്നു. മുകേഷും ജഗദീഷും പത്രിക പിന്‍വലിച്ചു. എന്നാൽ സീനിയര്‍ നടനായ തനിക്ക് വൈസ് പ്രസിഡന്റ് പദവി വേണമെന്ന നിലപാടിൽ മണിയന്‍പിള്ള രാജു ഉറച്ചുനിന്നു. മോഹന്‍ലാലുമായി അത്മബന്ധമുള്ള തിരുവനന്തപുരത്തുകാരന്‍ വൈസ് പ്രസിഡന്റായി മത്സരിക്കുന്നത് ലാലിനും ക്ഷീണമാണ്. എന്നാലും വോട്ടെടുപ്പില്‍ ഔദ്യോഗിക പാനലിലെ സ്ഥാനാര്‍ത്ഥികള്‍ ജയിക്കുമെന്നാണ് വിലയിരുത്തല്‍.

മണിയന്‍പിള്ള രാജു പത്രിക പിന്‍വലിക്കാത്ത സാഹചര്യത്തില്‍ വൈസ് പ്രസിഡന്റ്‌ സ്ഥാനത്തേയ്ക്ക് മൂന്നുപേര്‍ മത്സരിക്കും. 19-ാം തീയതി നടക്കുന്ന ഇലക്ഷനില്‍ കൂടുതല്‍ വോട്ടുകള്‍ നേടുന്ന രണ്ടുപേര്‍ വൈസ് പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് വരും. ഇതോടെ വൈസ് പ്രസിഡന്റ് സ്ഥാനത്തേയ്ക്കുള്ള മത്സരം കടുക്കുമെന്നുറപ്പായി.

വൈസ് പ്രസിഡന്റായി ശ്വേതാ മേനോനും ആശാ ശരത്തിനേയും കൊണ്ടു വരാനാണ് മോഹന്‍ലാലിന് താല്‍പ്പര്യം.ഇത്തവണ ഈ പദവികളില്‍ വനിതകള്‍ എത്തട്ടേ എന്നതായിരുന്നു ഔദ്യോഗിക പക്ഷത്തിന്റെ തീരുമാനം.

മമ്മൂട്ടിയും ദിലീപും ഇതിനെ പിന്തുണയ്ക്കുകയും ചെയ്തു. മുകേഷും കെബി ഗണേശ് കുമാറുമായിരുന്നു വൈസ് പ്രസിഡന്റുമാര്‍. മോഹന്‍ലാലിന്റെ നിര്‍ദ്ദേശം മാനിച്ച്‌ ഗണേശ് മത്സരത്തിനില്ലെന്ന നിലപാട് എടുത്തു. എന്നാല്‍ മുകേഷ് കടുംപിടിത്തം തുടര്‍ന്നു. മമ്മൂട്ടിയും ദിലീപും ഇതിനെ പിന്തുണയ്ക്കുകയും ചെയ്തു. മുകേഷും കെബി ഗണേശ് കുമാറുമായിരുന്നു വൈസ് പ്രസിഡന്റുമാര്‍.

മോഹന്‍ലാലിന്റെ നിര്‍ദ്ദേശം മാനിച്ച്‌ ഗണേശ് മത്സരത്തിനില്ലെന്ന നിലപാട് എടുത്തു. എന്നാല്‍ മുകേഷ് കടുംപിടിത്തം തുടര്‍ന്നു. സിപിഎം നിര്‍ദ്ദേശമുണ്ടെന്നും മത്സരിക്കുമെന്നും നിലപാട് എടുത്തു. ഇത് അമ്മയിലെ അംഗങ്ങള്‍ക്ക് പോലും ഞെട്ടലായി. ഇന്നസെന്റ് പറഞ്ഞിട്ടു പോലും അനുസരിച്ചില്ല. സ്ത്രീ സംവരണത്തെ അട്ടിമറിക്കുന്ന എംഎല്‍എ എന്ന പേരു ദോഷവും മുകേഷിന് കിട്ടി. ഇതെല്ലാം മനസ്സിലാക്കി മുകേഷ് പിന്മാറി

മത്സരമില്ലാതെ വീണ്ടും അമ്മയുടെ തലപ്പത്ത് തന്റെ പാനല്‍ എത്തണമെന്നതായിരുന്നു മോഹന്‍ലാലിന്റെ ആഗ്രഹം. ഇതാണ് നടക്കാതെ പോകുന്നത്.

ഹണിറോസ്, ലെന, രചന നാരായണന്‍കുട്ടി, മഞ്ജുപിള്ള, സുരഭി, ബാബുരാജ്, നിവിന്‍പോളി, സുധീര്‍ കരമന, ടിനിടോം, ടൊവിനോ, ഉണ്ണിമുകുന്ദന്‍ എന്നിവരെയാണ് ഔദ്യോഗിക പാനല്‍ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായി അവതരിപ്പിച്ചത്. ലാല്‍, വിജയ് ബാബു, സുരേഷ് കൃഷ്ണ, നാസര്‍ ലത്തീഫ് എന്നിവരും കമ്മിറ്റി അംഗങ്ങളാകാന്‍ പത്രിക സമര്‍പ്പിച്ചിരുന്നു.

ഇവരില്‍ ലാലും നാസര്‍ ലത്തീഫുമൊഴിച്ച് മറ്റ് രണ്ടുപേരും പത്രിക പിന്‍വലിച്ചിട്ടുണ്ട്. ഇതോടെ 11 അംഗ കമ്മിറ്റി അംഗങ്ങളുടെ കാര്യത്തിലും മത്സരം ഉറപ്പായി. നിലവില്‍ 13 പേരാണ് മത്സരരംഗത്തുള്ളത്. വോട്ടെടുപ്പിലൂടെ 11 പേര്‍ തെരഞ്ഞെടുക്കപ്പെടും. നാളെ രാവിലെ 11 മണിക്ക് അമ്മയുടെ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകും.

ഡിസംബര്‍ 19 ഞായറാഴ്ച രാവിലെ 10 മണിക്ക് ക്രൗണ്‍ പ്ലാസയിലാണ് അമ്മയുടെ ജനറല്‍ ബോഡി ചേരുന്നത്.