video
play-sharp-fill
ഗവൺമെന്റ് ലോ കോളേജിൽ എസ് എഫ് ഐ – കെ എസ് യു സംഘർഷത്തിൽ കോളേജ് യൂണിയൻ വൈസ് ചെയർപേഴ്സൺ പരിക്കേറ്റു

ഗവൺമെന്റ് ലോ കോളേജിൽ എസ് എഫ് ഐ – കെ എസ് യു സംഘർഷത്തിൽ കോളേജ് യൂണിയൻ വൈസ് ചെയർപേഴ്സൺ പരിക്കേറ്റു

 

കോഴിക്കോട്: ഗവൺമെന്റ് ലോ കോളേജിൽ എസ് എഫ് ഐ – കെ എസ് യു സംഘർഷം. കോളേജ് യൂണിയൻ വൈസ് ചെയർപേഴ്സൺ ഗോപികയ്ക്ക് കെ.എസ്.യു. അക്രമത്തിൽ പരിക്കേറ്റു.

 

കോളേജ് യൂണിയൻ ഉദ്ഘാടനവുമായി ബന്ധപ്പെട്ട് പ്രിൻസിപ്പലിനെ കാണാനെത്തിയതായിരുന്നു ഗോപിക. പരിക്കേറ്റ വിദ്യാർഥിനിയെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

 

സച്ചിൻ ദേവ് എം.എൽ. പങ്കെടുക്കുന്ന കോളേജ് യൂണിയൻ ഉദ്ഘാടന വേദിയിലേക്കും കെ.എസ്.യു. പ്രവർത്തകർ ഉപരോധവുമായി എത്തി. തുടർന്ന് പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്തു നീക്കി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

ബുധനാഴ്ച രാത്രി കെ.എസ്. യു. വിദ്യാർത്ഥികളെ എസ്.എഫ്.ഐ. പ്രവർത്തകർ മർദ്ദിച്ചതാണ് സംഘർഷങ്ങളുടെ തുടക്കമെന്നാണ് സൂചന. ബുധനാഴ്‌ച രാത്രി ക്യാമ്പസിൽ ഇരിക്കുകയായിരുന്ന ഒന്നാം വർഷ വിദ്യാർഥി അമൽ ജോസഫിനെയാണ് മർദ്ദിച്ചത്. സംഭവത്തിൽ കോളേജ് പ്രിൻസിപ്പലിന് പരാതി നൽകുകയും രണ്ട് പ്രവർത്തകർക്കെതിരെ നടപടി എടുക്കുകയും ചെയ്തിരുന്നു.