സുന്ദരിയാണെന്ന് പറഞ്ഞ് വോട്ട് പിടിച്ചിട്ടില്ല, ഫാഷൻ ഷോ പോലെയല്ല ഇലക്ഷനെ നേരിട്ടത് : സൈബർ ആക്രമങ്ങൾക്കെതിരെ പ്രതികരണവുമായി അഡ്വ. വിബിത ബാബു

സുന്ദരിയാണെന്ന് പറഞ്ഞ് വോട്ട് പിടിച്ചിട്ടില്ല, ഫാഷൻ ഷോ പോലെയല്ല ഇലക്ഷനെ നേരിട്ടത് : സൈബർ ആക്രമങ്ങൾക്കെതിരെ പ്രതികരണവുമായി അഡ്വ. വിബിത ബാബു

സ്വന്തം ലേഖകൻ

പത്തനംതിട്ട : സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് പിന്നാലെ വൈറലായ സ്ഥാനാർത്ഥിയാണ് മല്ലപ്പള്ളി ഡിവിഷനിലെ യു.ഡി.എഫ് സ്ഥാനാർത്ഥി അഡ്വ. വിബിത ബാബു. വൈറലായതിന് പിന്നാലെ ഫലം വന്നപ്പോൾ തോൽവി സംഭവിക്കുകയായിരുന്നു. ഇതും സമൂഹമാധ്യമങ്ങളിലടക്കം ഏറെ ശ്രദ്ധേയമാവുകയായിരുന്നു.

നിരവധി ട്രോളുകളും സമൂഹമാധ്യമങ്ങളിൽ ഇടം നേടിയിയിരുന്നു. സൈബർ ആക്രമണങ്ങൾക്കെതിരെ പ്രതികരണവുമായി രംഗത്ത് എത്തിയിരിക്കുകയാണ് വിബിത ബാബു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഫാഷൻ ഷോ പോലെയല്ല ഇലക്ഷനെ നേരിട്ടതെന്നും വിബിത ബാബു പറയുന്നു. രാഷ്ട്രീയ എതിരാളികൾ സൈബറിടത്തിൽ തന്നെ നിഷ്ഠൂരമായി ആക്രമിക്കുകയാണെന്നും വിബിത ബാബു ഫേസ്ബുക്ക് ലൈവിൽ പറഞ്ഞു.

സൈബർ ഇടങ്ങളിൽ ഇത്രമാത്രം ഉപദ്രവിക്കാൻ താൻ എന്ത് തെറ്റാണ് ചെയ്തതെന്നും എന്തിനാണ് ഇത്ര വൈരാഗ്യമെന്നും വിബിത ബാബു ചോദിക്കുന്നു.സുന്ദരിയാണെന്ന് പറഞ്ഞ് വോട്ടുപിടിച്ചിട്ടില്ല. സുന്ദരിയാണെന്ന് കരുതുന്നുമില്ല. ബീച്ചിലൂടെ നടക്കുന്ന ഏതോ ഒരു സ്ത്രീയുടെ വീഡിയോ ഉപയോഗിച്ച് താനാണെന്ന് പറഞ്ഞ് പ്രചരിപ്പിച്ചിട്ട് എന്ത് സുഖമാണ് കിട്ടുന്നത്. ദയവുചെയ്ത് ജീവിക്കാൻ അനുവദിക്കണം. ഒരാളെയും ദ്രോഹിക്കാൻ വന്നിട്ടില്ല.

ആർക്ക് എന്ത് സഹായത്തിനും സമീപിക്കാവുന്ന വ്യക്തിയാണ്. തോൽവി അംഗീകരിക്കുകയും വിജയിയെ അഭിനന്ദിക്കുകയും ചെയ്തിട്ടുണ്ടെന്നും വിബിത പറഞ്ഞു.