‘വി’യിൽ വന്‍ പ്രതിസന്ധി; ഉപയോക്താക്കളില്‍ ഭൂരിഭാഗവും റിലയന്‍സ് ജിയോയിലേക്ക്; പാപ്പരായാൽ 27 കോടിയിലധികം വരിക്കാർക്ക് പണി കിട്ടും; അടിയന്തിര സര്‍ക്കാര്‍ പിന്തുണയില്ലെങ്കില്‍ ടെലികോം മേഖല തകരും

‘വി’യിൽ വന്‍ പ്രതിസന്ധി; ഉപയോക്താക്കളില്‍ ഭൂരിഭാഗവും റിലയന്‍സ് ജിയോയിലേക്ക്; പാപ്പരായാൽ 27 കോടിയിലധികം വരിക്കാർക്ക് പണി കിട്ടും; അടിയന്തിര സര്‍ക്കാര്‍ പിന്തുണയില്ലെങ്കില്‍ ടെലികോം മേഖല തകരും

സ്വന്തം ലേഖകൻ

കോട്ടയം : വോഡഫോണ്‍ ഐഡിയ പാപ്പരായാല്‍ ഏകദേശം 140 മുതല്‍150 ദശലക്ഷം 2 ജി വരിക്കാരെ വരെ ബാധിക്കുമെന്നു റിപ്പോര്‍ട്ട്. ഉപയോക്താക്കളില്‍ ഭൂരിഭാഗവും റിലയന്‍സ് ജിയോയിലേക്ക് പോകുമെന്നാണ് റിപ്പോർട്ട്‌.

വോഡഫോണ്‍ ഐഡിയ, സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച പുനഃപരിശോധനാ ഹര്‍ജിയില്‍, പാപ്പരായിത്തീര്‍ന്നാല്‍, 27 കോടിയിലധികം വരിക്കാരെ ബാധിക്കുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വോഡഫോണ്‍ ഐഡിയയ്ക്ക് 11.9 കോടി വയര്‍ലെസ് ബ്രോഡ്ബാന്‍ഡ് അഥവാ 3 ജി/4 ജി വരിക്കാരാണുള്ളത്. ബാക്കിയുള്ളവ 2 ജി വരിക്കാരാണ്.

ജിയോയെ സംബന്ധിച്ചിടത്തോളം, ഉപയോക്താക്കള്‍ പുതിയ ഫോണ്‍ വാങ്ങുന്നതിനെക്കുറിച്ച് ചിന്തിക്കേണ്ടിവരും. സാധാരണക്കാരായ വരിക്കാരില്‍ ഭൂരിഭാഗത്തിനും ഇത് പ്രായോഗികമല്ല.

വിയുടെ ലോ എന്‍ഡ് 2ജി ഹാന്‍ഡ്‌സെറ്റ് ഉപയോക്താക്കള്‍ അത് നിലനില്‍ക്കുന്നില്ലെങ്കില്‍ ജിയോയുടെയും എയര്‍ടെല്ലിന്റെയും ലോ എന്‍ഡ് 4 ജി ഹാന്‍ഡ്‌സെറ്റുകളോ 4 ജി ഫീച്ചര്‍ ഫോണുകളോ ഉപയോഗിക്കേണ്ടി വരും.

കഴിഞ്ഞയാഴ്ച ആദിത്യ ബിര്‍ള ഗ്രൂപ്പ് ചെയര്‍മാന്‍ കുമാര്‍ മംഗലം ബിര്‍ള ടെലികോം ബോര്‍ഡില്‍ നിന്ന് പടിയിറങ്ങിയതോടെയാണ് വോഡഫോണ്‍ ഐഡിയയുടെ നിലനില്‍പ്പ് പ്രശ്‌നങ്ങള്‍ പുറത്ത് വന്നത്.

കമ്പനിയുടെ നിലനില്‍പ്പിനെ നിലനിര്‍ത്താന്‍ കഴിയുന്ന ഏതെങ്കിലും പൊതുമേഖലയിലേക്കോ ആഭ്യന്തര സാമ്പത്തിക സ്ഥാപനങ്ങളിലേക്കോ വിയിലെ ഗ്രൂപ്പിന്റെ ഓഹരികള്‍ കൈമാറാന്‍ അദ്ദേഹം സര്‍ക്കാരിന് കത്ത് നല്‍കിയിരുന്നു. അടിയന്തിര സര്‍ക്കാര്‍ പിന്തുണയില്ലെങ്കില്‍ ടെലികോം വീണ്ടെടുക്കാനാവാത്ത തകര്‍ച്ചയിലേക്ക് നയിക്കപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.