വിവാഹ തലേന്ന് തർക്കം യുവാവിനെ ക്രൂരമായി മർദ്ദിച്ച് നവവരനും സംഘവും
സ്വന്തം ലേഖകൻ
മലപ്പുറം വണ്ടൂര്‍ കരുണാലയപ്പടിയില്‍ വിവാഹത്തലേന്നുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് യുവാവിനെ ക്രൂരമായി മര്‍ദിച്ച് നവവരനും സംഘവും. പടയാളിപ്പറമ്ബ് സ്വദേശി മനോജിനാണ് മര്‍ദനമേറ്റത്. കേസില്‍ നവവരനടക്കം 8 പേര്‍ക്കെതിരെ വധശ്രമത്തിന് കേസെടുത്തു. ചൊവ്വാഴ്ച രാവിലെ കരുണാലയപ്പടിയിലുള്ള മനോജിന്റെ തയ്യല്‍ കടയില്‍ക്കയറിയാണ് ബന്ധുക്കള്‍ മര്‍ദിച്ചത്.
കമ്ബുകളുമായി എത്തിയ സംഘം മനോജിനെ ക്രൂരമായി മര്‍ദിക്കുകയായിരുന്നു. തുടര്‍ന്ന് ഗുരുതരമായ പരുക്കുകളോടെ മനോജ് മഞ്ചേരി മെഡിക്കല്‍ കോളജില്‍ ചികില്‍സ തേടി. സഹോദരന്റെ മക്കളായ സനൂപ്, സന്ദീപ്, അമ്മാവന്‍മാരായ കുട്ടന്‍, സുര, മുരളി എന്നിവരാണ് മനോജിനെ മര്‍ദിച്ചത്. ഏപ്രില്‍ മുപ്പതിനായിരുന്നു സനൂപിന്റെ വിവാഹം.വിവാഹത്തിന്റെ തലേ ദിവസം മനോജ് വീട്ടിലെത്തി പ്രശ്‌നമുണ്ടാക്കിയിരുന്നു. ഇതിന്റെ പ്രതികാരം തീര്‍ക്കാനായിരുന്നു മര്‍ദനം.മനോജിന്റെ പരാതിയില്‍ കേസെടുത്ത വണ്ടൂര്‍ പൊലീസ് എട്ടു പേരെ അറസ്റ്റ് ചെയ്തു. ഇവര്‍ക്കു പുറമെ കണ്ടാലറിയാവുന്ന മൂന്നു പേര്‍ക്കെതിരെയും കേസുണ്ട്. പെരിന്തല്‍മണ്ണ കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.