എം.പി വീരേന്ദ്രകുമാറിൻ്റെ നിര്യാണത്തിൽ അനുശോചിച്ചു

എം.പി വീരേന്ദ്രകുമാറിൻ്റെ നിര്യാണത്തിൽ അനുശോചിച്ചു

തേർഡ് ഐ ബ്യൂറോ

കോട്ടയം : മാതൃഭൂമി മാനേജിംഗ് ഡയറക്ടർ എം.പി .വീരേന്ദ്രകുമാറിന്റെ നിര്യാണത്തിൽ കേരള ന്യൂസ് പേപ്പർ എംപ്ളോയീസ് ഫെഡറേഷൻ കോട്ടയം ജില്ലാ കമ്മിറ്റി അനുശോചനം രേഖപ്പെടുത്തി.

കെ. എൻ. ഇ. എഫ് കോട്ടയം ജില്ല പ്രസിഡന്റ് ഡി.ജയകുമാറിന്റെ അധ്യക്ഷത വഹിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കോട്ടയം പ്രസ് ക്ലബിൽ കൂടിയ അനുശോചന യോഗത്തിൽ ആൾ ഇന്ത്യാ ന്യൂസ് പേപ്പർ എംപ്ളോയീസ് വർക്കിങ് കമ്മിറ്റി അംഗം ജയിംസ് കുട്ടി ജേക്കബ്, കെ. എൻ. ഇ.എഫ് ജില്ലാ സെക്രട്ടറി കോര സി. കുന്നുംപുറം ജില്ലാ കമ്മിറ്റി അംഗം പി.സി. ദേവദാസ് എന്നിവർ പ്രസംഗിച്ചു.