play-sharp-fill
 കോട്ടയം പ്രസ് ക്ലബ് ഏർപ്പെടുത്തിയ ജി.വേണുഗോപാൽ മാധ്യമ പുരസ്കാരം നിലീന അത്തോളിക്ക് സമ്മാനിച്ചു.

 കോട്ടയം പ്രസ് ക്ലബ് ഏർപ്പെടുത്തിയ ജി.വേണുഗോപാൽ മാധ്യമ പുരസ്കാരം നിലീന അത്തോളിക്ക് സമ്മാനിച്ചു.

 

കോട്ടയം: പ്രമുഖ മാധ്യമ പ്രവർത്തകനും, മംഗളം ദിനപത്രം ന്യൂസ് എഡിറ്ററുമായിരുന്ന ജി.വേണുഗോപാലിൻ്റെ സ്മരണാർഥം മികച്ച രാഷ്ട്രീയ റിപ്പോർട്ടിങ്ങിന് കോട്ടയം പ്രസ് ക്ലബ് ഏർപ്പെടുത്തിയ
മാധ്യമ പുരസ്കാരം

മാതൃഭൂമി ഓൺലൈൻ കോഴിക്കോട് യൂണിറ്റിലെ സബ് എഡിറ്റർ നിലീന അത്തോളിക്ക് സമ്മാനിച്ചു.

കോട്ടയം പ്രസ് ക്ലബ് ഹാളിൽ നടന്ന ചടങ്ങിൽ കോൺഗ്രസ് പ്രവർത്തകസമിതി അംഗം രമേശ് ചെന്നിത്തല എം.എൽ.എ പുരസ്കാര ദാനം നിർവഹിച്ചു.രാജ്യത്തെ

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മാധ്യമങ്ങൾ വെല്ലുവിളി നേരിടുന്ന ഈ കാലഘട്ടത്തിൽ മാധ്യമപ്രവർത്തകരുടെ സ്വാതന്ത്ര്യവും നിയന്ത്രിക്കപ്പെടുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

ഇന്ത്യയിലെ പ്രമുഖ മാധ്യമങ്ങളെല്ലാം കോർപ്പറേറ്റുകളുടെ കയ്യിലാണ്. ഭൂരിപക്ഷം ഷെയറുകളും കോർപ്പറേറ്റ് സ്ഥാപനങ്ങൾ വാങ്ങി അവരുടെ ബിസിനസ് താൽപര്യങ്ങൾക്ക് മാധ്യമങ്ങളെ ഉപയോഗിക്കുകയാണെന്നും, എന്നാൽ ഇതിൽ നിന്നും വിഭിന്നമായ ഒരു സ്ഥിതി വിശേഷം കേരളത്തിൽ ഉണ്ടെന്നും അദ്ദേഹം പറഞ്ഞു.

തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ മുഖ്യപ്രഭാഷണം നടത്തി. മലയാള മനോരമ മുൻ എഡിറ്റോറിയൽ ഡയറക്ടർ തോമസ് ജേക്കബ് അനുസ്മരണ പ്രഭാഷണം നടത്തി. കോട്ടയം പ്രസ് ക്ലബ്ബ് പ്രസിഡന്റ് ജോസഫ് സെബാസ്റ്റ്യൻ, സെക്രട്ടറി റോബിൻ തോമസ് പണിക്കർ എന്നിവർ സംസാരിച്ചു. അവാർഡ് ജേതാവ് നിലീന അത്തോളി മറുപടി പ്രസംഗം നടത്തി.