
അയ്മനം: കല്ലുങ്കത്ര സെന്റ് ജോർജ് യാക്കോബായ സുറിയാനി പള്ളിയിൽ വിശുദ്ധ ഗീവർഗീസ് സഹദായുടെ വലിയ പെരുന്നാളിനോട് അനുബന്ധിച്ചുള്ള കൊടിയേറ്റ് വികാരി ഫാ. ജോസ്സി എബ്രഹാം അട്ടച്ചിറ നിർവഹിച്ചു.
മെയ് 3 ഞായറാഴ്ച്ച രാവിലെ7.00 മണിക്ക് പ്രഭാത നമസ്കാരം തുടർന്ന് വി. കുർബാന ഫാ. നിതിൻ ഏബ്രഹാം കുന്നേലിന്റെ (സഹവികാരി) കർമികത്വത്തിൽ നടത്തപ്പെടുന്നതാണ്.
വൈകുന്നേരം 6.15 – ന് പുത്തൻതോട് സെൻ്റ് മേരീസ് കുരിശുംതൊട്ടിയിൽ സന്ധ്യാനമസ്കാരത്തെ തുടർന്ന്
റവ. ഫാ. യൂഹാനോൻ വേലിക്കകത്ത് (വികാരി, സെന്റ് ആദായീസ് യാക്കോബായ സുറിയാനി പള്ളി, നാലുന്നാക്കൽ ) പെരുന്നാൾ സന്ദേശം നൽകുന്നതും, 8 മണിക്ക് ഭക്തിനിർഭരമായ റാസ വലിയപള്ളിയിലേക്ക് നടത്തപ്പെടും.
മെയ് 4 തിങ്കൾ രാവിലെ 7 -ന് ശ്രേഷ്ഠ കാതോലിക്കാ
ആബൂൻ മോർ ബസേലിയോസ് ജോസഫ് ബാവായെ ജയന്തി ജംഗ്ഷനിൽ നിന്ന് പരിശുദ്ധ ദൈവാലയത്തിലേക്ക് വാഹനങ്ങളുടെ അകമ്പടിയോടെ സ്വീകരിച്ചാനയിക്കും.
തുടർന്ന് 7.15 പ്രഭാത നമസ്കാരം
8. 00 മണിക്ക് വി. മൂന്നിന്മേൽ കുർബാന.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ശ്രേഷ്ഠ കാതോലിക്കാ ആബൂൻ മോർ ബസേലിയോസ് ജോസഫ് ബാവായുടെ പ്രധാന കാർമികത്വത്തിലും വെരി റവ. തോമസ് കോർഎപ്പിസ്കോപ്പാ വേങ്കടത്ത്, വെരി റവ. തോമസ് കോർഎപ്പിസ്കോപ്പാ പുളിക്കപ്പറമ്പിൽ എന്നിവരുടെ സഹകാർമികത്വത്തിലും. വി.മൂന്നുമ്മേൽ കുർബാനയും,
വി. ഗീവർഗീസ് സഹദായോടുള്ള പ്രത്യേക മദ്ധ്യസ്ഥ പ്രാർത്ഥനയും നടത്തപ്പെടുന്നതാണ്. പ്രദക്ഷിണം, ആശീർവാദം, നേർച്ചസദ്യ തുടർന്ന് കൊടിയിറക്കോടെ പെരുന്നാൾ
ചടങ്ങുകൾ പര്യവസാനിക്കും.







