Spread the love

വടകര: വടകരയിൽ വിവാഹ വീട്ടില്‍ മോഷണം. വരൻ്റെ മൂന്ന് പവൻ തൂക്കമുള്ള സ്വർണമാലയാണ് മോഷണം പോയത്. ചൊവ്വാഴ്ച രാത്രി 11 മണിയോടെയാണ് സംഭവം.

video
play-sharp-fill

വടകര പുത്തൂരില്‍ പടിക്കല്‍ താഴെ പ്രകാശിൻ്റെ വീട്ടില്‍ നിന്നാണ് ആഭരണം മോഷണം പോയത്. ക‍ഴിഞ്ഞ ദിവസമാണ് വിവാഹം നടന്നത്. വിവാഹത്തിന് ഡി ജെയുടെ തയ്യാറെടുപ്പിനിടെയാണ് അലമാരയില്‍ നിന്നും സ്വർണം കാണാതായത്.

അലമാര പൂട്ടുപൊളിച്ച നിലയിലായിരുന്നു. അലമാരയില്‍ സ്വർണ മാലയോടൊപ്പം മറ്റ് ആഭരണങ്ങള്‍ ഉണ്ടായിരുന്നെങ്കിലും നഷ്ടപ്പെട്ടില്ല. വടകര പൊലീസ് വീട്ടില്‍ പരിശോധന നടത്തി. കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group