
കോതമംഗലം: പിറവത്ത് പുഴയിൽ ചാടി ജീവനൊടുക്കിയ നിർധന കുടുംബം അവസാനമായി താമസിച്ചിരുന്നത് പോലീസ് ശരിയാക്കി കൊടുത്ത കോതമംഗലത്തെ ലോഡ്ജിൽ.
കുടുംബത്തെ ജീവിതത്തിലേക്ക് തിരിച്ചെത്തിക്കാൻ എല്ലാ ശ്രമങ്ങളും പോലീസ് നടത്തിയിരുന്നു . ഒന്നര ആഴ്ച മുമ്പാണ് കുടുംബം താമസിക്കാൻ ഇടമില്ലാത്ത സാഹചര്യത്തില്‍ പോലീസിനെ സമീപിച്ചത് എന്ന് കോതമംഗലം എസ്‌എച്ച്‌ഒ കെ.ആർ. പ്രശാന്ത് കുമാർ.
എറണാകുളം റൂറല്‍ ജില്ലാ പൊലീസ് മേധാവിയുടെ നിർദേശത്തെ തുടർന്ന് കുടുംബത്തിന്റെ സ്ഥിതി നേരിട്ട് മനസ്സിലാക്കിയ പൊലീസ്, ഉടൻ തന്നെ സഹായങ്ങള്‍ ഒരുക്കുകയായിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ആദ്യം കുടുംബത്തെ സുരക്ഷിത കേന്ദ്രത്തില്‍ താമസിപ്പിക്കാൻ ശ്രമിച്ചെങ്കിലും അവിടെ സ്ത്രീകള്‍ക്ക് മാത്രമായിരുന്നു സൗകര്യം. കാഴ്ചപരിമിതിയുള്ള ബിജിമോളും ഭർത്താവും രണ്ട് മക്കളും ഒരുമിച്ച് കഴിയേണ്ട സാഹചര്യം പരിഗണിച്ചാണ് കോതമംഗലത്തെ ഒരു ലോഡ്ജില്‍ മുറിയെടുത്ത് നല്‍കിയത്.
ഭക്ഷണവും വസ്ത്രങ്ങളും ഉള്‍പ്പെടെയുള്ള അടിസ്ഥാന ആവശ്യങ്ങളും പൊലീസ് തന്നെ ഏറ്റെടുത്തിരുന്നു.എന്ത് ആവശ്യം ഉണ്ടെങ്കിലും അറിയിക്കണമെന്നും പോലീസ് അറിയിച്ചിരുന്നു. ഫോൺ ഇല്ലെന്ന് പറഞ്ഞപ്പോൾ വാങ്ങി നൽകാമെന്നും പറഞ്ഞിരുന്നു.
പള്ളിയിൽ പ്രാർഥനയ്ക്ക് പോകുമ്പോൾ കിട്ടുന്ന ചെറിയ തുകയും മറ്റുള്ളവരുടെ സഹായവും കൊണ്ടാണ് കുടുംബം കഴിഞ്ഞിരുന്നതെന്ന് പോലീസ് എസ്.എച്ച്.ഒ. പ്രശാന്ത്കുമാർ പറഞ്ഞു. ഇടയ്ക്ക് പോലീസിനെ സമീപിച്ച് സഹായം ചോദിക്കാറുണ്ടായിരുന്നു.
പോലീസ് ഇടയ്ക്ക് ലോഡ്ജിൽ ഇവരുടെ ക്ഷേമാന്വേഷണം തിരക്കി എത്താറുമുണ്ടായിരുന്നു. സംഭവദിവസം പോലീസ് എത്തിയപ്പോഴാണ് വ്യാഴാഴ്ച രാവിലെ മുറി പൂട്ടി പള്ളിയിലേക്ക് പോകുകയാണെന്നും പറഞ്ഞ് പോയെന്ന്് ലോഡ്ജിലെ ജീവനക്കാരൻ അറിയിച്ചത്.
പുതിയ വാടക വീട്ടിലേക്ക് വേണ്ട അത്യാവശ്യം സാധനങ്ങളും എല്ലാമായാണ് പോലീസ് എത്തിയത്. വൈകീട്ട് സംഭവവുമായി ബന്ധപ്പെട്ട് പോലീസിന്റെ ഗ്രൂപ്പിൽ പിറവത്തുനിന്ന് സ്ത്രീയുടെയും കുട്ടിയുടെയും ചിത്രം കണ്ട്് വിളിച്ച് ചോദിച്ചപ്പോഴാണ് ഈ കുടുംബമാണെന്ന് മനസ്സിലായത്.







