Spread the love

തിരുവനന്തപുരം: മാസപ്പടി കേസിലെ അന്വേഷണത്തിനെത്തിയ ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിക്കാൻ സർക്കാർ തീരുമാനം. കേസിൽ ജാമ്യം ലഭിച്ച ഒമ്പതാം പ്രതിയുടെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഉടൻ ഹൈക്കോടതിയെ സമീപിക്കാനും തീരുമാനിച്ചിട്ടുണ്ട്.

video
play-sharp-fill

ഇന്ന് അന്വേഷണ ഉദ്യോ​ഗസ്ഥനായ മ്യൂസിയം എസ്.എച്ച്.ഒ പ്രശാന്തും ഡയരക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷനും തമ്മിൽ ചർച്ച നടത്തിയിരുന്നു.

ഈ ചർച്ചയുടെ അടിസ്ഥാനത്തിലാണ് കേസിൽ ഹാജരാകുന്നതിന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിക്കാൻ തീരുമാനിച്ചിരിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഗൂഢാലോചനയും പ്രോസിക്യൂട്ടർ തലത്തിൽ ഒത്തുകളിയും നടന്നിട്ടുണ്ടോ എന്ന കാര്യത്തിൽ സംശയമുള്ളതിനാൽ വിശദമായ അന്വേഷണം നടത്താനും തീരുമാനിച്ചിട്ടുണ്ട്. സംഭവത്തിൽ കൂടുതൽ കടുത്ത നടപടികളിലേക്ക് സർക്കാർ കടക്കുകയാണ്.

പിണറായി വിജയന്റെ തിരുവനന്തപുരം ബേക്കറി ജങ്ഷനിലുള്ള വസതിയിൽ റെയ്ഡ് നടത്താനെത്തിയ ഉദ്യോഗസ്ഥരെയാണ് സിപിഎം, ഡിവൈഎഫ്ഐ പ്രവർത്തകർ ചേർന്ന് ആക്രമിച്ചത്. ഇതിനുപുറമെ ഇഡി വാഹനം തടയുകയും തകർക്കുകയും ചെയ്തിരുന്നു.

തുടർന്ന് സിപിഎം പ്രവർത്തകർക്കെതിരെ വധശ്രമക്കുറ്റം അടക്കമുള്ള വകുപ്പുകൾ ചുമത്തി പൊലീസ് കേസെടുക്കുകയായിരുന്നു.